SignIn
Kerala Kaumudi Online
Saturday, 20 April 2024 1.25 AM IST

സ്വർണക്കടത്ത് കേസ്, ഇഡിക്കെതിരായ തെളിവുകൾ പരിശോധിക്കാൻ അനുമതിയില്ല, ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

kk

ന്യൂഡൽഹി : സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥർക്കെതിരായ തെളിവുകൾ പരിശോധിക്കുന്നതിന് വിചാരണ കോടതിക്ക് അനുമതി നൽകിയ കേരള ഹൈക്കോടതി വിധി ,​സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഇ.ഡി ഡെപ്യുട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. കേസ് വിശദമായ വാദം കേൾക്കാനായി മാറ്റിവച്ചു. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവർക്ക് മേൽ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ തെളിവുകൾ പരിശോധിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്. ഇതു ചോദ്യം ചെയ്താണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GOLD SMUGGLING CASE, SUPREME COURT, ED, KERALA HC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.