SignIn
Kerala Kaumudi Online
Friday, 19 April 2024 11.11 PM IST

രാജ്യത്തെ 95 ശതമാനം ജനങ്ങൾക്കും പെട്രോൾ ആവശ്യമില്ല,​ പെട്രോൾ വിലവർദ്ധനയിൽ പ്രതികരിച്ച് ബി ജെ പി മന്ത്രി

kk

ന്യൂഡൽഹി : രാജ്യത്ത് പ്രതിദിനം ഇന്ധനവില വർദ്ധിക്കുന്നതിൽ ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരിയുടെ പ്രതികരണം വിവാദമായി. രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്നായിരുന്നു മന്ത്രി ഉപേന്ദ്ര തിവാരി പറഞ്ഞത് . പഞ്ചായത്ത് രാജ്, കായികം, യുവജനക്ഷേമകാര്യ മന്ത്രിയാണ് ഉപേന്ദ്ര തിവാരി. നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും ഉപേന്ദ്ര തിവാരി പറഞ്ഞു.

ഭാരതത്തിലെ ജനങ്ങൾക്ക് സര്‍ക്കാര്‍ 100 കോടി ഡോസ് വാക്‌സിന്‍ നല്‍കി. കൊവിഡ് ബാധിച്ചവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കി. വിദ്യാഭ്യാസവും ചികിത്സയും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ സൗജന്യമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ആളോഹരി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന വില വര്‍ദ്ധന വളരെ കുറവാണെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PETROL PRICE, UPENDRA THIWARI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.