SignIn
Kerala Kaumudi Online
Saturday, 20 April 2024 11.50 AM IST

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകാൻ വൈകിയിട്ടില്ല,​ മേഘ വിസ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിഷണർ

kk

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പ് നൽകാൻ വൈകിയിട്ടില്ലെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിഷണർ എ. കൗശിഗൻ. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിതീവ്രമഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന വിമർശനത്തിന്റെ പശ്‌ചാത്തലത്തിലാണ് കമ്മിഷണർ വിശദീകരണവുമായി രംഗത്ത് വന്നത്. കേരളത്തിൽ മേഘവിസ്ഫോടനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നൽകുന്നത്. ഈ മുന്നറിയിപ്പ് സംസ്ഥാനം ജില്ലകൾക്ക് നൽകും. റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് കെ.എസ്.ഡി.എം.എ അല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലർട്ട് പ്രഖ്യാപിക്കേണ്ടത് എന്നും കൗശി​ഗൻ വ്യക്തമാക്കി.

മഴ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വാർതതാസമ്മേളനത്തിൽ പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSDMA, DISATER MANAGEMENT, HEAVY RAIN KERALA, RAIN ALERT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.