തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്നലെ വരെ രണ്ടായിരത്തിലധികം ചാക്ക് അരി വിതരണം ചെയ്തതായി മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഇന്നലെ അപ്പർ കുട്ടനാടിന്റെ വിവിധ മേഖലകളിൽ 680 ചാക്ക് അരി എത്തിച്ചു. കൂടാതെ ദുരിതാശ്വാസ ക്യമ്പുകളിൽ കഴിയുന്നവർക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ റവന്യു വകുപ്പിന്റെയോ ഉദ്യോഗസ്ഥർ ഇൻഡന്റ് നൽകുന്ന മുറയ്ക്ക് മാവേലിസ്റ്റോറിൽ നിന്നോ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ നിന്നോ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യും. കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ തകർന്ന മാവേലിസ്റ്റോർ പൊതുജനങ്ങളുടെ സഹകരണത്തോടെ നാളെ മുതൽ പ്രവർത്തന സജ്ജമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |