SignIn
Kerala Kaumudi Online
Saturday, 20 April 2024 4.06 AM IST

പരിസ്ഥിതി ലോലപ്രദേശത്ത് 150 പാറമടകൾ അനധികൃതം

quarry

കോട്ടയം: ഉരുൾപൊട്ടലിൽ നിരവധി പേരുടെ ജീവനും വസ്തുവകകളും കശക്കിയെറിഞ്ഞ കോട്ടയം, ഇടുക്കി ജില്ലകളിലെ പരിസ്ഥിതി ദുർബല മേഖലയിൽപ്പെട്ട മലയോര പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പാറമടകളിൽ പകുതിയിലേറെയും ഉടമയുടെ പേരുപോലും രേഖപ്പെടുത്താത്തവ.

ഇവിടെ രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ള 332 പാറമടകളിൽ 150ലേറെയും അനധികൃതമാണ്. ഇവയുടെ ഉടമയോ നടത്തിപ്പുകാരോ ആരെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനും വ്യക്തമല്ല. പാറമട മാപ്പിംഗിൽ നടത്തിപ്പുകാരുടെ കോളത്തിൽ അൺനോൺ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തൊട്ടാൽ തൊടുന്നവന്റെ ജോലി തെറിപ്പിക്കാൻ കഴിയുന്ന രാഷ്ട്രീയ പിൻബലമുള്ള ബിനാമികളാണ് അൺനോണിൽ ഏറെയും.

1094 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഉടുമ്പഞ്ചോല താലൂക്ക് മുഴുവൻ പരിസ്ഥിതിലോല പ്രദേശമാണ്. ഇവിടെ 107 പാറമടകളുണ്ട്. ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം താലൂക്കുകളിൽ വനഭൂമി കൈയേറിയും മറ്റ് സർക്കാർ ഭൂമികളിലുമായി പ്രവർത്തിക്കുന്ന പാറമടകൾ വേറെയും. ദേവികുളത്ത് സർക്കാർ ഭൂമിയിലെ മൂന്നെണ്ണത്തിന്റെയും പീരുമേട് താലൂക്കിലെ ഒരു വില്ലേജിൽ മാത്രമുള്ള 11 പാറമടകളിൽ അഞ്ചെണ്ണത്തിന്റെയും കുമളിയിൽ ഏഴു പാറമടകളിൽ രണ്ടെണ്ണത്തിന്റെയും കുമാരമംഗലം, മണക്കാട്, ഇടുക്കി വില്ലേജുകളിലെ മൂന്നു പാറമടകളുടെയും രാജകുമാരി വില്ലേജിലെ രണ്ട് പാറമടകളുടെയും നടത്തിപ്പ് ആരെന്നറിയില്ല! കൃത്യമായ വിഹിതം കൈപ്പറ്റി, ഉദ്യോഗസ്ഥ രാഷ്ട്രീയ സമുദായ ലോബികളുടെ ഒത്താശയോടെയാണ് അനധികൃത പാറമടകൾ പ്രവർത്തിക്കുന്നത്.

 മല ലീസിനെടുത്ത് കച്ചവടം

ഏക്കറിന് അഞ്ചു ലക്ഷം രൂപ വരെ നൽകിയാണ് മല ലീസിന് എടുക്കുന്നത്. ഒരു കോടിയിലേറെ രൂപ വരുമാനംവരുന്ന പാറ മല തുരന്നെടുക്കും.10 പേരുടെ കൺസോർഷ്യം ഉണ്ടാക്കി ക്രഷർ യൂണിറ്റ് തുടങ്ങും. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം ബിനാമികളായതിനാൽ ക്രഷർ യൂണിറ്റ് പൂട്ടേണ്ടിവരില്ല.

പരിസ്ഥിതി ലോല പ്രദേശങ്ങൾ

 ഉടുമ്പഞ്ചോല താലൂക്ക് (മുഴുവൻ)

23വില്ലേജുകൾ- 107 പാറമടകൾ

 ദേവികുളം താലൂക്ക് (മുഴുവൻ)

12 വില്ലേജുകൾ : 49 പാറമടകൾ

 പീരുമേട് താലൂക്ക് (1310 ചതുരശ്ര കിലോമീറ്റർ- 1146ഉം പരിസ്ഥിതി ലോലം)

8 വില്ലേജുകൾ : 42 പാറമടകൾ

തൊടുപുഴ താലൂക്ക് (888 ചതുരശ്ര കിലോമീറ്റർ- 463 ഉം പരിസ്ഥിതിലോലം)

4 വില്ലേജ്- 134 പാറമടകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: QUARRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.