SignIn
Kerala Kaumudi Online
Saturday, 20 April 2024 6.26 AM IST

പി.എം ഗതി ശക്തി കർമരേഖയ്ക്ക് അംഗീകാരം

pm-gatishakthi

ന്യൂഡൽഹി: പി.എം ഗതി ശക്തി ദേശീയ കർമരേഖ നടപ്പിലാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വിവിധ മന്ത്രാലയങ്ങളിലെ ആസൂത്രണ വിഭാഗം മേധാവികൾ ഉൾക്കൊള്ളുന്ന ഒരു ആസൂത്രണ സംഘവും രൂപീകരിക്കും. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിതല സമിതിക്കാണ് കർമരേഖ നടപ്പിലാക്കുന്നതിനുള്ള മേൽനോട്ട ചുമതല. 18 മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ അംഗങ്ങളായിരിക്കും.

ലൊജിസ്റ്റിക് വിഭാഗം തലവൻ മെമ്പർ കൺവീനറായിരിക്കും. ചരക്ക് ഗതാഗതം കാര്യക്ഷമമായി നടപ്പിലാക്കുന്നത് ഈ സമിതി ഉറപ്പ് വരുത്തും. സ്റ്റീൽ, കൽക്കരി, രാസവളം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചരക്കുഗതാഗതം കാര്യക്ഷമമാക്കാൻ ഇടപെടൽ നടത്തും.

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് സമഗ്രവും സംയോജിതവുമായ ഒരു ആസൂത്രണമുണ്ടാക്കാനാണ് ഈ തീരുമാനമെന്ന് പദ്ധതി വിശദീകരിച്ച കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PM GATISHAKTHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.