SignIn
Kerala Kaumudi Online
Thursday, 25 April 2024 8.57 PM IST

കൂട്ടിക്കലിനെ ചേർത്തുപിടിച്ച് മമ്മൂട്ടി; സഹായങ്ങൾ എത്തിച്ചു

koottikl

മുണ്ടക്കയം : പ്രകൃതിദുരന്തത്തിൽപെട്ട കൂട്ടിക്കലിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ജനതയെ ചേർത്ത് പിടിക്കുന്നത്. മമ്മൂട്ടി ഏർപ്പാടുചെയ്ത ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘംകൂട്ടിക്കലിൽ സേവനം തുടങ്ങി. ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തിലാണ് സംഘത്തെ നയിക്കുന്നത്. ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഇവർ കൊണ്ടുവന്നിട്ടുണ്ട്.

ദുരിതബാധിതർക്കായി നൂറ് ജലസംഭരണികൾ എത്തിച്ചു. വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്കകൾ തുടങ്ങിയവ ഉൾപ്പെടുന്ന രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ഇപ്പോൾ ചെയ്യുന്നത് അടിയന്തരസേവനം മാത്രമാണെന്നും കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ തുടരുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു. സേവന പ്രവർത്തങ്ങൾ മമ്മൂട്ടി നേരിട്ടാണ് നിയന്ത്രിക്കുന്നത്. കാനഡയിലെയും അമേരിക്കയിലെയും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകരും സഹായം എത്തിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.