നെടുമ്പാശേരി: അബുദാബിയിൽ നിന്ന് ആകാശമാർഗം കൊച്ചിയിലെത്തിയ ലംബോർഗിനി കാർ വഴിയാത്രക്കാർക്ക് വിസ്മയക്കാഴ്ചയൊരുക്കി മലപ്പുറത്തെത്തി. അബുദാബിയിൽ വ്യവസായിയായ മലപ്പുറം തിരൂർ സ്വദേശി റഫീഖിന്റേതാണ് ലംബോർഗിനി.
അബുദാബി രജിസ്ട്രേഷനിലുള്ള 3.7 കോടി രൂപ വില വരുന്ന ലംബോർഗിനി ഹുറാകാൻ കാർ ബുധനാഴ്ച പുലർച്ചെയാണ് ഇത്തിഹാദ് വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചയത്. ആദ്യമായാണ് വിമാനമാർഗം കൊച്ചിയിൽ കാർ കൊണ്ടുവരുന്നത്. കസ്റ്റംസിന്റെ കാർനെറ്റ് സ്കീം പ്രകാരം കേരളത്തിലെത്തിക്കുന്ന കാറുകൾ ഇവിടെ നികുതി അടയ്ക്കാതെ ആറ് മാസം വരെ ഉപയോഗിക്കാം. തിരികെ കൊണ്ടുപോയില്ലെങ്കിൽ നികുതിയും പിഴയും ഒടുക്കേണ്ടി വരും. കപ്പൽ മാർഗമാണ് കാറുകൾ സാധാരണ ഇറക്കുമതി ചെയ്യാറുള്ളത്.
ലംബോർഗിനി എത്തിക്കാൻ 10 ലക്ഷത്തോളം രൂപ ചെലവായി. കസ്റ്റംസ് നടപടികളെല്ലാം പൂർത്തിയാക്കി ഇന്നലെ വൈകിട്ടോടെയാണ് കാർ മലപ്പുറത്തേക്ക് റോഡ് മാർഗം കൊണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |