SignIn
Kerala Kaumudi Online
Friday, 19 April 2024 9.02 PM IST

ട്വിറ്ററിനും ഫേസ്ബുക്കിനും ബദൽ, ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌‌ഫോമുമായി ട്രംപ്

-nbhjj

വാഷിംഗ്ടൺ: ട്വിറ്ററും ഫേസ്ബുക്കും വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ട്രൂത്ത് സോഷ്യൽ എന്നായിരിക്കും ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ പേര്. ആപ്പിന്റെ ബീറ്റ വേർഷൻ അടുത്ത മാസം അവതരിപ്പിക്കും. ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരിക്കും ട്രൂത്ത് സോഷ്യൽ ആപ്പ്. ആപ്പിളിന്റെ ആപ് സ്‌റ്റോറിൽ ട്രൂത്ത് സോഷ്യലിന്റെ പ്രീ ഓർഡർ ആരംഭിച്ചിട്ടുണ്ട്. വൻകിട ടെക് കമ്പനികൾക്ക് ബദലായാണ് ട്രൂത്ത് സോഷ്യലിന് തുടക്കം കുറിക്കുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. കാപ്പിറ്റോൾ ബിൽഡിങ്ങിൽ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന് പ്രോത്സാഹനം നല്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തിയതിനാണ് ട്രംപിനെ വിവിധ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് വിലക്കിയത്. പുതിയ പ്ലാറ്റ്ഫോമിലൂടെ തന്റെ ആശയങ്ങൾ പങ്ക് വയ്ക്കുമെന്നും തന്റെ അനു യായികളുമായി സംവദിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.