SignIn
Kerala Kaumudi Online
Thursday, 25 April 2024 5.54 AM IST

ഭീമയിൽ സൂപ്പർ സർപ്രൈസ് ഓഫറുകൾ

gold

കൊച്ചി: 97-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഭീമ ജുവൽസ് ഉപഭോക്താക്കൾക്കായി നവംബർ ഏഴുവരെ നീളുന്ന 'സൂപ്പർ സർപ്രൈസ്" ഓഫറുകൾ അവതരിപ്പിച്ചു. സ്വർണം, വെള്ളി, ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ആകർഷക ഓഫറുകളും ഉറപ്പായ സമ്മാനങ്ങളും ഗിഫ്‌റ്റ് കൂപ്പണുകളും നേടാം.

ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ഒരുകിലോ സ്വർണനാണയം സ്വന്തമാക്കാനുള്ള സുവർണാവസരവുമുണ്ട്. ബമ്പർ നറുക്കെടുപ്പിലെ വിജയികളെ കാത്തിരിക്കുന്നത് 10 റെനോ കൈഗർ കാറുകളും 21 ഹീറോ പ്ളഷർ പ്ളാറ്റിനം സ്‌കൂട്ടറുകളും ഒരു കിലോ സ്വർണവുമാണ്.

ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ പുതുമയാർന്ന ഡിസൈനുകളും ടെക്‌നോളജികളും ഭീമയിൽ ഒരുക്കിയിട്ടുണ്ട്. ഓഗ്മന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെ വിർച്വൽ ട്രയലുകൾ, വ്യക്തിഗത ഷോപ്പിംഗ് എക്‌സ്‌പീരിയൻസിനായി പേഴ്‌സണൽ ഷോപ്പർ സർവീസ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ടെന്ന് ഭീമ ജുവൽസ് മാനേജിംഗ് ഡയറക്‌ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു. അനുയോജ്യമായ സമയം ബുക്ക് ചെയ്ത്, തിരക്കുകൾ ഇല്ലാതെ പർച്ചേസ് ചെയ്യാൻ അപ്പോയിൻമെന്റ് ഷോപ്പിംഗ് സൗകര്യവുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BHIMA, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.