SignIn
Kerala Kaumudi Online
Thursday, 25 April 2024 2.52 PM IST

പ്രധാനമന്ത്രി ഇന്ന് രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും

modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. രാജ്യം 100 കോടി ഡോസ് വാക്‌സിൻ ഡോസുകൾ നൽകിയ ചരിത്ര നേട്ടത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

വ്യാഴാഴ്‌ചയാണ് രാജ്യം ചരിത്രനേട്ടം കുറിച്ചത്. രാജ്യത്ത് 'ഉത്‌കണ്‌ഠയിൽ നിന്ന് ഉറപ്പിലേക്കുള‌ള യാത്ര'യായാണ് വാക്‌സിൻ യജ്ഞത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്ത് അവിശ്വാസവും പരിഭ്രാന്തിയും സൃഷ്‌ടിക്കാനുള‌ള ശ്രമങ്ങൾക്കെതിരെ വാക്‌സിനിൽ വിശ്വസിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു.

ഇന്ത്യയുടെ വാക്‌സിൻ വിതരണത്തിലെ ശേഷിയെക്കുറിച്ച് വിവിധയിടങ്ങളിൽ നിന്ന് സംശയമുണ്ടായെങ്കിലും കേവലം ഒൻപത് മാസംകൊണ്ട് വിതരണം 100 കോടി കടക്കാൻ സാധിച്ചുവെന്ന് മുൻപ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് സ്വയംപര്യാപ്‌തമായി വാക്‌സിൻ നൽകാനും അവസരത്തിനൊത്ത് ഉയർന്നതിനും കാരണമായത് ശാസ്‌ത്രജ്ഞ‌ർക്കും സംരംഭകരുമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു.

ജനുവരി 16നാണ് രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിച്ചത്. കൊവിഡ് മഹാമാരിക്കിടെ അവിശ്വാസവും പരിഭ്രാന്തിയും പരത്താൻ ശ്രമമുണ്ടായപ്പോഴും ജനങ്ങൾ നൽകിയ വിശ്വാസമാണ് 100 കോടി വാക്‌സിൻ ഡോസുകൾ പിന്നിടാൻ കാരണമായതെന്നും പ്രധാനമന്ത്രി മുൻപ് അഭിപ്രായപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PM MODI, ADDRESS, NATION, VACCINATON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.