ഒക്ടോബർ 25 ന് കേരളത്തിലെ തിയേറ്ററുകൾ തുറക്കാനിരിക്കെ പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാർ;അറബി കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്നു. മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റും ചലച്ചിത്ര നിർമാതാവുമായ ലിബർട്ടി ബഷീറാണ് ഈ വിവരം അറിയിച്ചത്.ആന്റണി പെരുമ്പാവൂർ തന്നോട് ഈ വിവരം അറിയിച്ചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
മരക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ തിയേറ്റർ റിലീസിനുശേഷം ചിലപ്പോൾ ഒ.ടി.ടി റിലീസ് കാണുമെങ്കിലും ഒ.ടി.ടി യിൽ മാത്രമായി ചിത്രം പ്രദർശിപ്പിക്കില്ലെന്നും ലിബർട്ടി ബഷീർ അറിയിച്ചു. മരക്കാർ തിയേറ്ററുകളിൽ എത്തുമെന്ന വാർത്ത തിയേറ്ററുടമകളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്നും റിലീസ് ചെയ്യാനായി 40 കോടിയോളംഅഡ്വാൻസ് നൽകിയിരിക്കുന്നതിനാൽ ഈ സാഹചര്യത്തിൽ ഡയറക്ട് ഒ.ടി.ടി റിലീസ് മാത്രമായി സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ക്രിസ്മസിനോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |