മലയാളികളുടെ എക്കാലെത്തെയും എവർഗ്രീൻ നായികമാരിലൊരാളാണ് ശോഭന. മണിച്ചിത്രത്താഴിലെ ഗംഗയും തേന്മാവിൻ കൊമ്പത്തെ കാർത്തുമ്പിയും മലയാളികളി മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന സിനിമയിലേക്ക് മടങ്ങിയെത്തിയത്.
അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ നൃത്ത വിശേഷങ്ങളും വീഡിയോകളുമൊക്കെ ശോഭന പങ്കുവെയ്ക്കാറുണ്ട്. ശോഭനയുടെ പുത്തൻ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഡ്രം സ്റ്റിക്ക് ഉപയോഗിച്ച് ഒരു ഷെഡിന്റെ ചുമരിലും ഗ്ലാസ് വിൻഡോയിലും താളം പിടിക്കുന്ന വീഡിയോയാണ് ശോഭന പോസ്റ്റ് ചെയ്തത്. ഡ്രം എവേ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിട്ടള്ളത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആരാധകർക്കിടയിൽ തരംഗമായി മാറിയിട്ടുണ്ട്.
'ഭൂമിയിലെ ഏത് വസ്തുവിൽ നിന്നും താളം കണ്ടെത്തുന്നു,' 'എത്ര കേട്ടിട്ടും മതിയാവുന്നില്ല, ആ ബീറ്റ് ഇപ്പോഴും എന്റെ മനസ്സിൽ നിന്നും പോവുന്നില്ല,' തുടങ്ങി നിരവധി കമന്റുകളാണ് കമന്റ് ബോക്സിലുള്ളത്. നൃത്തത്തിൽ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സമൂഹമാദ്ധ്യമങ്ങളിലും സജീവമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |