SignIn
Kerala Kaumudi Online
Thursday, 25 April 2024 12.30 AM IST

പരിശോധനകൾക്കായി കൃത്രിമക്കാൽ അഴിക്കുമ്പോൾ ഉണ്ടാകുന്നത് കടുത്ത വേദന, പ്രധാനമന്ത്രിയെ പരാതി അറിയിച്ച് സുധ ചന്ദ്രൻ

sudha-chandran

ഇന്ത്യൻ സിനിമ രംഗത്തെ പ്രമുഖരിൽ ഒരാളാണ് നടിയും നർത്തകിയുമായ സുധ ചന്ദ്രൻ.വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു അപകടത്തിൽ സുധ ചന്ദ്രന് ഒരുകാൽ നഷ്ടമായിരുന്നു.പിന്നീട് ആ പ്രതിസന്ധിയെ മറികടന്ന് കലാരംഗത്തേക്ക് തിരിച്ച് വന്ന് അതിജീവനത്തിന്റെ ഉത്തമ മാതൃകയായി മാറുകയായിരുന്നു അവർ. ഇപ്പോഴിതാ നിരന്തരം വിമാനത്താവളങ്ങളിൽ തനിക്കുണ്ടാകുന്ന അപമാനവും വേദനയും പങ്ക് വയ്ക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

യാത്രക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനകളുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാൽ ഊരി മാറ്റേണ്ടി വരുന്നു.ഇത് തനിക്ക് നൽകുന്നത് വലിയ മാനസിക സമ്മർദ്ദമാണ്.ഇത് പോലെയുള്ള പരിശോധനകൾ ഒഴിവാക്കാൻ തന്നെ പോലെയുള്ള മുതിർന്ന പൗരൻമാർക്ക് പ്രത്യേക കാർഡുകൾ അനുവദിക്കണമെന്നും വീഡിയോയിൽ അവ‌ർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ചു.

ഇത് എന്റെ ഒരു വ്യക്തിപരമായ അപേക്ഷയാണ്.ഞാനൊരു നർത്തകിയും നടിയുമാണ്. എന്റെ ഒരുകാൽ കൃത്രിമം ആണ്.എന്നാൽ ആ പരിമിതിയെ തോൽപ്പിച്ചുകൊണ്ട് ഞാൻ പലതവണ രാജ്യത്തിന്റെ അഭിമാനമായി മാറിയിട്ടുണ്ട്.പക്ഷെ യാത്രക്കൾക്കായി വിമാനത്താവളങ്ങളിൽ എത്തുമ്പോൾ പരിശോധനകളുടെ ഭാഗമായി കൃത്രിമക്കാൽ അഴിക്കുന്നത് എന്നെ മാനസികവും ശാരീരികവുമായ കടുത്ത സമ്മർദ്ദത്തിൽ ആക്കുന്നു.ഇതിന് ഒരു ശാശ്വത പരിഹാരം വേണമെന്നാണ് മോദിയോടും കേന്ദ്ര സർക്കാരിനോടുമുള്ള തന്റെ അപേക്ഷ എന്നും സുധ ചന്ദ്രൻ വീഡിയോയിൽ പറഞ്ഞു.

വീഡിയോ വൈറൽ ആയതിനെ തുടർന്ന് സി.ഐ.എസ്.എഫ് മാപ്പ് പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHA CHANDRAN, FILM SUDHA CHANDRAN, FILM NEWS SUDHA CHANDRAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.