കൊച്ചി: കാനകൾ സിമന്റിട്ട് വാർക്കുന്നതും അതിനുശേഷം അതിൽ വെള്ളം കെട്ടി നിർത്തുന്നതും വളരെ സ്വാഭാവികമായ കാഴ്ചയാണ്. എന്നാൽ ഒഴുകുന്ന വെള്ളത്തിൽ സിമന്റിട്ട് വാർക്കുന്ന കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ "പ്രത്യേക രീതിയിലുള്ള" വാർക്കൽ കാണാൻ കൊച്ചിയിലോട്ട് പോയാൽ മതി.
സംഭവം നടന്നത് ഫോർട്ട് കൊച്ചിയിലാണ്. നഗരസഭയിൽ പണി നടക്കുന്ന റോഡിനു സമീപമുളള കാനയിൽ ഇറങ്ങി നിൽക്കുന്ന ഒരു ജോലിക്കാരൻ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിൽ സിമന്റിടുന്നു. ഒഴുകുന്ന വെള്ളത്തിലൂടെ തന്നെ അയാൾ സിമന്റ് ഉറപ്പിക്കുന്നു. മഴ കാരണം നിറഞ്ഞ കാനയിലാണ് അയാൾ സിമന്റിട്ടു വാർക്കുന്നത്. ഒറ്റ നോട്ടത്തിൽ ഏതെങ്കിലും വിദേശ രീതിയിലുള്ള വാർക്കൽ മാതൃകയാക്കിയതാണോ എന്ന് സംശയം തോന്നിപ്പോകും. കഴിഞ്ഞ ദിവസം കോരിച്ചൊരിയുന്ന മഴയത്ത് റോഡ് ടാർ ചെയ്യുന്ന "പ്രത്യേക രീതിയും" കേരളത്തിൽ പരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |