കോട്ടയം: സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ജീവനൊടുക്കിയ കുറിച്ചിയിലെ ഹോട്ടൽ ഉടമ സരിൻ മോഹന്റെ ഓട്ടിസം ബാധിതനായ മകന്റെ പഠന ചെലവ് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും. യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മനും ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയും സരിന്റെ വീട്ടിലെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്. റൗണ്ട് ടേബിൾ ആർ.ടി 121 ന്റെ നേതൃത്വത്തിലുള്ള സ്പർശ് സ്കൂളിലായിരിക്കും പഠനം. സരിൻ, കഴിഞ്ഞ 19 നാണ് സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ജീവനൊടുക്കിയത്. പഠനമേറ്റെടുത്തത് സംബന്ധിച്ചുള്ള ഉറപ്പ്, കുട്ടിയുടെ മാതാവ് രാധു മോഹന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |