കോട്ടയം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് മൂന്നാമത് സംസ്ഥാന സമ്മേളനം ഇന്ന് തിരുനക്കര ബി.എം.എസ് കാര്യാലയത്തിൽ നടക്കും. ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ആൻഡ് സർവീസ് സംഘടനാ പ്രഭാരി എം.പി രാജീവൻ ഉദ്ഘാടനം ചെയ്യും. കെ.എഫ്.പി.എസ് .എസ് സംസ്ഥാന പ്രസിഡന്റ് ബിജു ബി. നായർ അദ്ധ്യക്ഷത വഹിക്കും. എഫ് .ഇ.ടി.ഒ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കെ ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. പി.എസ് ഗോപകുമാർ, എ. പ്രകാശ്, എസ് എസ് ശ്രീനിവാസപിള്ള, കെ.ആർ വിശ്വംഭരൻ, മനുശർമ്മ, രാംപ്രകാശ്, കെ.വി ഷൺമുഖൻ തുടങ്ങിയവർ പങ്കെടുക്കും.