കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന സി.എസ്.ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണയുമായി സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും ഇന്നലെ പണിമുടക്കി. സഹകരണ, ഗ്രാമീൺ ബാങ്ക് ജീവനക്കാരും പങ്കെടുത്തതിനാൽ ബാങ്കിംഗ് രംഗം സ്തംഭിച്ചു. നാലാം ശനിയായതിനാൽ ഇന്നും ഞായറായതിനാൽ നാളെയും ബാങ്ക് അവധിയാണ്.