SignIn
Kerala Kaumudi Online
Wednesday, 25 May 2022 4.47 PM IST

മഴക്കെടുതിയിൽ ആശങ്കയുടെ മുൾമുനയിൽ

villal
കനാലിലെ വിള്ളലുകളുടെ അറ്റകുറ്റപണി പുരോഗമിക്കുന്നു

കണ്ണൂർ:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും പഴശ്ശി പദ്ധതി പ്രദേശവാസികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഡാമുകളിൽ ചെളിയും മണലും നീക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആശങ്ക കനത്തതോടെ ഡ്രഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അധികൃതർ ഡാം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രളയത്തിലും കാലവർഷത്തിലും അടിഞ്ഞ ചെളിയും മണലും കല്ലും മറ്റു മാലിന്യങ്ങളും ഡാമുകൾക്ക് പരിക്കില്ലാതെ വിദഗ്ധരുടെ നേതൃത്വത്തിൽ നീക്കാനും പദ്ധതിയിടുന്നുണ്ട്.

മണൽ വേർതിരിച്ചെടുത്ത് സംസ്ഥാനത്തിന് നൽകാനുള്ള നടപടിയാണ് ഇനി വേണ്ടത്. നാലു വർഷമായി മണൽ ശേഖരണം നിർത്തിവച്ച പഴശ്ശിയിൽ ഡാം ശുദ്ധീകരണ പദ്ധതി നടപ്പായാൽ അനധികൃത മണലൂറ്റലും കടത്തും തടയാനാവും. കോടികളുടെ പുഴ മണൽ നിക്ഷേപവുമുണ്ട്. പഴശ്ശി ജലസംഭരണിയിലും ഇരിട്ടി പുഴയുടെ കടവുകളിലും ശാസ്ത്രീയമായി ഇവ സംഭരിക്കാൻ സംവിധാനമുണ്ടാകുന്നത് സർക്കാരിന് വൻ വരുമാനമുണ്ടാക്കാൻ കഴിയും.ഡാമുകളുടെ ആഴംകുറയുന്ന തരത്തിൽ വൻതോതിൽ ചെറിയും മണലും കല്ലും ഒഴുകിയെത്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിനിടയാക്കുന്ന തരത്തിൽ മണൽ നിക്ഷേപവുമുണ്ട്. ഇതു പരിഹരിക്കൽ കൂടിയാണ് ശുദ്ധീകരണ പദ്ധതിയുടെ ലക്ഷ്യം.ഡ്രഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിശാഖപട്ടണം കേന്ദ്രത്തിൽ നിന്നുള്ള സംഘമാണ് പഴശ്ശി പദ്ധതിയുടെ വെളിയമ്പ്ര ഡാം സന്ദർശിച്ചത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഡാം ശുദ്ധീകരണം ഏറ്റെടുക്കും.

ബാരേജ് വിഭാഗത്തിൽ

പഴശ്ശി പദ്ധതി ബാരേജ് വിഭാഗത്തിലാണ്. ഡാമുകൾ നീരൊഴുക്കിനെ തടഞ്ഞു നിർത്തുന്നതും ബാരേജുകൾ നീരൊഴുക്ക് തടഞ്ഞ് ഗതി തിരിച്ചു വിടുന്നതുമാണ്.തുടക്കത്തിൽ കണക്കാക്കിയിരുന്നത് 4.42 കോടി രൂപയായിരുന്നു. 1979ൽ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ ചെലവ് 192 കോടി രൂപയായി ഉയർന്നു. ഇപ്പോൾ ഭൂമിയും മറ്റുമായി 6000 കോടിയുടെ ആസ്തിയുണ്ട്.കാലപ്പഴക്കം കാരണം അറ്റകുറ്റപണി ഏറ്റെടുക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. പലയിടങ്ങളിലും കൃഷിയിടങ്ങളിലേക്കുള്ള വെള്ളം പാഴാവുകയാണ്.

ലക്ഷ്യം

11525 ഹെക്ടർ സ്ഥലത്തെ ജലസേചനം

2019 വരെ 200 കോടി രൂപ ചെലവഴിച്ചു

 പ്രയോജനം-3045 ഹെക്ടറിൽ മാത്രം

ആകെ ഉദ്യോഗസ്ഥർ -52 പേർ

 25 ലക്ഷം മുതൽ 30 വരെ

പൂർണ നിലനിരപ്പ് -26.52 മീറ്റർ

പരമാവധി ജലനിരപ്പ്- 27.44 മീറ്റർ

ജലസേചന പദ്ധതിക്ക് പകരം ഗ്രാമീണമേഖലകളിൽ കുടിവെള്ളമെത്തിക്കുന്ന പ്രധാന സ്രോതസ്സായി പദ്ധതിയെ മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുവരുന്നത്. വീണ്ടെടുക്കേണ്ട മലബാറിലെ പ്രധാന പദ്ധതികളിലൊന്നാണിത്. പഴശ്ശി പദ്ധതി പുനരുജീവിപ്പിച്ചാൽ കടുത്ത വേനലിലെ കുടിവെള്ള ക്ഷാമം പൂർണമായും പരിഹരിക്കാൻ കഴിയും. അതിനുള്ള കർമ്മപദ്ധതികളാണ് ഇനി വേണ്ടത് .

എൻ.വി. ചന്ദ്രബാബു സി.പി. എം ഏരിയാ സെക്രട്ടറി.

മട്ടന്നൂർ നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ലക്ഷ്യത്തിലെത്താത്ത പഴശിപദ്ധതിയെ തിരിച്ചു പിടിക്കാനുള്ള നടപടികളാണ് സർക്കാരിൽ നിന്നുണ്ടാകേണ്ടത്. ക്രിയാത്മകമായ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണപിന്തുണ നൽകും.

സുരേഷ് മാവില, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.