SignIn
Kerala Kaumudi Online
Friday, 29 March 2024 10.53 AM IST

കെ-റെയിലിൽ നിന്ന് പിന്മാറണം: കെ.സുരേന്ദ്രൻ

surendran

തിരുവനന്തപുരം: ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന കെ-റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാട്ടിൽ പ്രളയവും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ കഷ്ടപ്പെടുമ്പോൾ പിണറായി സർക്കാർ കെ-റെയിലിന് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ്. സഹസ്രകോടിക്കണക്കിന് രൂപയുടെ കടക്കെണിയിൽ കേരളത്തെ എത്തിക്കാൻ മാത്രമേ ഈ പദ്ധതി ഉപകരിക്കൂ. എന്ത് സമ്മർദ്ദമുണ്ടായാലും കേന്ദ്രസർക്കാർ കെ-റെയിൽ പദ്ധതിക്ക് അംഗീകാരം നൽകരുതെന്നാണ് കേരള ബി.ജെ.പിയുടെ നിലപാട്.

ലാഭകരമല്ലാത്തതും ജനങ്ങൾക്ക് ഉപകാരവുമില്ലാത്തതുമായ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണം. ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. മെട്രോമാൻ ഇ. ശ്രീധരൻ വച്ച കെ-റെയിൽ ബദൽ പദ്ധതി ചർച്ച ചെയ്യാൻ പിണറായി സർക്കാർ തയ്യാറാവാത്തത് എന്തുകൊണ്ടെന്നും സുരേന്ദ്രൻ ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.