തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നൽകിയിട്ടുള്ള എല്ലാ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെയും കാലാവധി ഡിസംബർ 31വരെ ദീർഘിപ്പിച്ച് നൽകിയതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. 2020 മാർച്ച് 10ന് അവസാനിക്കുന്ന പെർമിറ്റുകൾക്ക് നേരത്തെ 2021 സെപ്‌തംബർ 30വരെ കാലാവധി നീട്ടിയിരുന്നു. കൊവിഡിനെ തുടർന്ന് പൊതുജീവിതം സാധാരണ നിലയിലാകാത്ത സാഹചര്യം കണക്കിലെടുത്താണ് സമയപരിധി നീട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.