പത്തനംതിട്ട : ജില്ലയിൽ സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ആയുഷ് ഹോമിയോപ്പതി വകുപ്പ് കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയിലൂടെ സ്‌കൂൾകുട്ടികൾക്ക് 25, 26, 27 തീയതികളിൽ ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് നൽകും. എല്ലാ സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളിലും തിരഞ്ഞെടുത്ത പ്രത്യേക കിയോസ്‌കുകളിലുമാണ് ഓൺലൈൻ രജിസ്‌ട്രേഷൻ മുഖേന മരുന്ന് വിതരണം ചെയ്യുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഡി. ബിജുകുമാർ പറഞ്ഞു.
ഇന്ന് മുതൽ ഹോമിയോപ്പതി വകുപ്പിന്റെ ഓൺലൈൻ പോർട്ടലായ https://ahims.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.