കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ അനുവദിച്ച മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച വിചാരണക്കോടതിയുടെ നടപടിക്കെതിരെ നാലാം പ്രതിയായ മുൻ ഡി.ജി.പി സിബി മാത്യൂസ് നൽകിയ ഹർജി ഹൈക്കോടതി 27ന് പരിഗണിക്കാൻ മാറ്റി. ആഗസ്റ്റ് 24ലെ വിധിയനുസരിച്ച് മുൻകൂർ ജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന് മുൻകൂർ ജാമ്യത്തിന്റെ കാലവധി ജസ്റ്റിസ് കെ. ഹരിപാൽ 27 വരെ നീട്ടിനൽകി.