SignIn
Kerala Kaumudi Online
Wednesday, 06 July 2022 9.40 AM IST

സ്കൂൾ തുറക്കാൻ മുന്നൊരുക്കം

fg

തൃക്കാക്കര: കൊവിഡിനെത്തുടർന്ന് അടച്ചുപൂട്ടിയ സ്കൂളുകൾ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിതാ തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ അധികൃതരുടെ യോഗം ചേർന്നു. പ്രവേശന കവാടങ്ങൾ, കോമ്പൗണ്ട്, ക്ലാസ്‌മുറികൾ, ശൗചാലയങ്ങൾ, കുടിവെള്ള സ്രോതസും പാചകപ്പുരയും, ഭക്ഷണശാല, വാഹനങ്ങൾ, സ്‌കൂൾ പരിസരങ്ങൾ എന്നിവിടങ്ങൾ ദൈനംദിനം പരിപാലിക്കേണ്ടത് സംബന്ധിച്ച് യോഗത്തിൽ ധാരണയായി. കൃത്യമായ മോണിറ്ററിംഗ് സംവിധാനവും ഏകോപനവും നടക്കുന്നുണ്ടെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. നഗരസഭ വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ നൗഷാദ് പല്ലച്ചി, സ്മിത സണ്ണി, സുനീറ ഫിറോസ്, സോമി റെജി തുടങ്ങിയവരോടൊപ്പം സ്കൂൾ അധികൃതരും പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, THRIKKAKARA MUNCIPALITY
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.