കൊച്ചി : കൊവിഡ് മൂലം മരിച്ച വ്യാപാരികളുടെ മുഴുവൻ കടങ്ങളും സർക്കാർ എഴുതിത്തള്ളണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃസംഗമം നോർത്ത് പറവൂർ വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് , വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ്, ട്രഷറർ ശ്രീജ ശിവദാസ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, സി.എസ്.അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ടി.ബി.നാസർ, കെ.ബി.മോഹനൻ, എം.സി.പോൾസൺ, കെ.എസ്.മാത്യു, ബാബു കുരുത്തോല തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |