പറവൂർ: സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ പീപ്പീൾസ് ബസാർ നമ്പൂരിയച്ചൻ ആലിന് സമീപത്തുള്ള നളന്ദ സിറ്റി സെന്ററിൽ നാളെ പ്രവർത്തനം ആരംഭിക്കും. ചേന്ദമംഗലം കവലയിലെ സൂപ്പർ മാർക്കറ്റാണ് പീപ്പീൾ ബസാറായി ഉയർത്തുന്നത്. ഗൃഹോപരണങ്ങൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾ ലഭിക്കും. രാവിലെ 9.30ന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ആദ്യവിൽപ്പന നടത്തും. സപ്ളൈക്കോ ചെയർമാൻ പി.എം. അലി അസ്ഗർ, സിംന സന്തോഷ്, പി. രാജു, എൽ.മിനി തുടങ്ങിയവർ സംസാരിക്കും.