SignIn
Kerala Kaumudi Online
Thursday, 28 March 2024 6.35 PM IST

ട്വന്റി-20 ലോകകപ്പിൽ ഇനി ആവേശപ്പോര്,  സൂപ്പർ 12 റൗണ്ടിന് ഇന്ന് തുടക്കം

dhoni
ഇന്ത്യ ടീമിന്റെ പരിശീലനത്തിനിടെ താരങ്ങൾക്ക് ബാൾ എറിഞ്ഞ് കൊടുക്കുന്ന മെന്റർ എം.എസ് ധോണി

ദുബായ്: ക്രിക്കറ്റ് ലോകത്തെ ആവേശക്കൊടുമുടി കയറ്റാൻ ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12 റൗണ്ട് പോരാട്ടങ്ങൾ ഇന്നു മുതൽ. അബുദാബിയിലെ ഷെയ്ക്ക് സയിദ് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3.30ന് സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ഒന്നിൽ ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ ഒന്നാം ഗ്രൂപ്പിൽ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസും തമ്മിൽ മാറ്റുരയ്ക്കും. രാത്രി 7.30 മുതൽ ദുബായിലാണ് മത്സരം.

ആതിഥേയരായ ഇന്ത്യ ഉൾപ്പെടെ ആദ്യ 8 റാങ്കിലുള്ള ടീമുകൾക്ക് നേരിട്ട് സൂപ്പർ 12റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുകയായിരുന്നു. ബാക്കി നാല് ടീമുകൾ ഇന്നലെ അവസാനിച്ച ആദ്യ റൗണ്ടിലെ രണ്ട് ഗ്രൂപ്പുകളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയെത്തിയവരാണ്.

നവംബർ 14ന് ദുബായിലാണ് ഫൈനൽ.

കഴിഞ്ഞ വർഷം ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഇപ്പോൾ യു.എ.ഇയിലും ഒമാനിലുമായി നടത്തുന്നത്. ഔദ്യോഗികമായി ഇന്ത്യ തന്നെയാണ് ആതിഥേയർ.

ഇന്ത്യ- പാക് പോര് നാളെ

ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം നാളെ ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. രാത്രി 7.30ന് തുടങ്ങും. ദുബായ് ആണ് വേദി. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, SPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.