SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.58 AM IST

സ്കോളർഷിപ്പ് വിതരണവും അനുമോദിക്കലും

v

കൊല്ലം: ശതാഭിഷിക്തനായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള ആദരസൂചകമായി കൊല്ലം യൂണിയനിലെ ഓരോ ശാഖയിലും പ്ലസ് ടുവിന് ഉന്നതവിജയം നേടിയ രണ്ട് വിദ്യാർത്ഥികൾക്ക് വീതമുള്ള സ്കോളർഷിപ്പ് വിതരണവും കൊല്ലം ശ്രീനാരായണ കോളേജ്, വനിതാകോളേജ്, ലാ കോളേജ്, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് റാങ്ക് നേടിയവരെ ആദരിക്കലും യൂണിയന്റെ നേതൃത്വത്തിൽ നടത്തും. നാളെ രാവിലെ 10ന് ശ്രീനാരായണ വനിതാകോളേജിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പ് വിതരണവും അനുമോദിക്കലും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ശാഖയിലെ രണ്ടുവീതം അംഗങ്ങൾക്ക് സൗജന്യ കൊവിഷീൽഡ്‌ വാക്സിനേഷൻ വിതരണവും നടത്തുമെന്ന് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.