തിരുവനന്തപുരം: ടി.എം. ജേക്കബ് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച മാദ്ധ്യമ പ്രവർത്തകർക്കുള്ള പുരസ്കാരം പ്രിന്റ് വിഭാഗത്തിൽ മലയാള മനോരമ ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തനും ഇലക്ട്രോണിക് വിഭാഗത്തിൽ ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ കെ. അരുൺ കുമാറിനും ലഭിച്ചു. ക്യാഷ് പ്രൈസും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ സണ്ണിക്കുട്ടി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണ്ണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.