തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 9361പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്. 11.57ശതമാനമാണ് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ 99 മരണവും സ്ഥിരീകരിച്ചു. മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 14വരെയുള്ള 292 മരണവും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 172 മരണവും പട്ടികയിലുൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 9012പേർ സമ്പർക്കരോഗികളാണ്. 254പേരുടെ ഉറവിടം വ്യക്തമല്ല. 39 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നക്. 56 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം 9401പേർ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |