ബ്രീസിലിയൻ ഫുട്ബാൾ ഇതിഹാസം സാക്ഷാൽ പെലെയ്ക്ക് ഇന്ന് 81-ാം പിറന്നാൾ.
കുടലിലെ ട്യൂമർ നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞിടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം.
ലോകമെമ്പാടുമുള്ള നിരവധിപ്പേർ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്നു.
1940 ഒക്ടോബർ 23നായിരുന്നു പെലെ എന്നറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ് ഡോ നാസിമെന്റോയുടെ ജനനം.
ബ്രസീലിന് മൂന്ന് ലോകകപ്പുകൾ സ്വന്തമാക്കിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച താരമാണ് പെലെ 1958, 1962, 1970.
കരിയറിലാകെ 1363 മത്സരങ്ങളിൽ നിന്ന് നേടിയത് 1279 ഗോളുകൾ. ഇത് ഗിന്നസ് വേൾഡ് റെക്കാഡാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |