SignIn
Kerala Kaumudi Online
Thursday, 25 April 2024 3.33 PM IST

സഹസ്രാര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു.

film-fest

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹസ്രാര സിനിമാസ് സംഘടിപ്പിക്കുന്ന സഹസ്രാര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു. ഫീച്ചർ ഫിലിം, ഡോക്യുമെന്ററി ഫിലിം, ഷോർട്ട് ഫിലിം എന്നീ വിഭാഗങ്ങളിലാണ് എൻട്രികൾ ക്ഷണിക്കുന്നത്. 2021 സെപ്തംബർ 30ന് മുൻപ് നിർമ്മിച്ച ചിത്രങ്ങളാണ് സമർപ്പിക്കേണ്ടത്. ഫീച്ചർ ഫിലിമുകൾ 60 മിനിറ്റിലധികവും ഡോക്യുമെന്ററി 10 മിനിറ്റിലധികവും ഷോർട്ട് ഫിലിമുകൾ 10 മിനിറ്റിലധികവും 60 മിനിറ്റിൽ താഴെയുമായിരിക്കണം റൺ ടൈം. കൊവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായാണ് ചിത്രങ്ങൾ സമർപ്പിക്കേണ്ടത്. ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും സമ്മാനിക്കും. മൂന്ന് വിഭാഗത്തിലെയും മികച്ച സംവിധായകർക്ക് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവും ലഭിക്കും. ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച നടനും നടിക്കും അൻപതിനായിരം രൂപ ക്യാഷ് അവാർഡും ഫലകവും ലഭിക്കും. മൂന്ന് വിഭാഗത്തിലെയും മലയാള ചിത്രങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്. മികച്ച മലയാളം ഫീച്ചർ സിനിമയ്ക്ക് 25000 രൂപയും ഡോക്യുമെന്ററിക്കും ഷോർട്ട് ഫിലിമിനും 15000 രൂപയും സർട്ടിഫിക്കറ്റും ഫലകവും ലഭിക്കും. ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15. www.sahasraracinemas.com, https://filmfreeway.com/sahasrarainternationalFilmFestival, https://festivals.festhome.com/festivals #6773 എന്നീ വെബ്സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ: 0471-3556856.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILMFEST
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.