SignIn
Kerala Kaumudi Online
Thursday, 25 April 2024 2.12 PM IST

കുപ്പിക്ക് കല്യാണമേളം

kuppi

നടൻ വിശാഖ് നായർ വിവാഹിതനാകുന്നു. ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിശാഖ് നായർ. ഇൻസ്റ്റഗ്രാമിലൂടെ പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് വിശാഖ് വിവാഹ വിവരം അറിയിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ഹിറ്റുകളുടെ ഭാഗമാകാൻ ഈ യുവനടന് കഴിഞ്ഞിട്ടുണ്ട്. ആദ്യ ചിത്രമായ ആനന്ദം റിലീസായി അഞ്ച് വർഷം തികയുന്ന ദിവസമാണ് കുപ്പി വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും വലിയ സന്തോഷം പങ്കുവയ്ക്കുന്നു,​ എല്ലാവരുടെയും ആശംസയും അനുഗ്രഹവും ഉണ്ടാകണം എന്ന കുറിപ്പോടെയാണ് കുപ്പി വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. "എന്റെ പ്രതിശ്രുത വധു ജയപ്രിയ നായരെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഉടൻ തന്നെ ഞങ്ങൾ മോതിരം കൈമാറും” എന്നും കുപ്പി കുറിച്ചിട്ടുണ്ട്. ആരാധകരും സുഹൃത്തുക്കളുമൊക്കെയായി നിരവധിപ്പേർ കുപ്പിക്ക് ആശംസകളുമായി കമന്റ്ബോക്സിലെത്തിയിട്ടുണ്ട്. ചങ്ക്‍സ്, മാച്ച്‍ബോക്സ്, ചെമ്പരത്തിപ്പൂ, ലോനപ്പന്റെ മാമോദീസ്, കുട്ടിമാമ,​ ചിരി തുടങ്ങിയ ചിത്രങ്ങളിലും വിശാഖ് നായർ ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISAKH NAIR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.