SignIn
Kerala Kaumudi Online
Thursday, 25 April 2024 9.39 PM IST

മാറി വരുന്ന കാലാവസ്ഥ നിങ്ങളുടെ ചർമത്തിനു പണി തരുന്നുണ്ടോ? എങ്കിൽ അടുക്കളയിലുള്ള ഈ ഒരു കാര്യം മാത്രം മതി ഏതു പ്രശ്നത്തിനും പരിഹാരം

skin-problems

മാറി മാറി വരുന്ന കാലാവസ്ഥയും അന്തരീക്ഷത്തിലെ പൊടിയും അഴുക്കുമെല്ലാം നിങ്ങളുടെ ചർമത്തെ നശിപ്പിച്ചിട്ടുണ്ടോ? പല വഴികളും വിലകൂടിയ സൗന്ദര്യ സംരക്ഷണ വസ്തുക്കളും പരീക്ഷിച്ചു മടുത്തവരാകും നിങ്ങൾ.എന്നാൽ ഇനി വിഷമിക്കണ്ട വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട് ഈ പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരം. പറഞ്ഞുവരുന്നത് കോഫി പൗഡറിനെ പറ്റിയാണ്.

coffee

നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് കോഫി.കോഫി കുടിക്കാൻ മാത്രമല്ല അതുകൊണ്ട് നമ്മുടെ ചർമത്തിനുണ്ടാകുന്ന ഏതു പ്രശ്നത്തെയും പരിഹരിക്കാനുമാകും.പക്ഷേ ശരിയായ രീതിയിൽ ഉപയോഗിക്കണമെന്നു മാത്രം.ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമത്തിനു ദോഷമുണ്ടാക്കാൻ സാധ്യതയുള്ള ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. മുഖക്കുരു മുതൽ കണ്ണിനു ചുറ്റിമുള്ള കറുപ്പ് വരെ മാറ്റാനുള്ള കഴിവ് കോഫിക്കുണ്ട്.

കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് അകറ്റാൻ

dark-circles

കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീനാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടിനെ അകറ്റാൻ സഹായിക്കുന്നത്.നിങ്ങൾ ചെയ്യേണ്ടത് ഒരു ടേബിൾസ്പൂൺ കോഫി പൗഡറിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും ഒരു വൈറ്റമിൻ ഇ കാപ്സ്യൂളും ചേർത്ത് കണ്ണിനു ചുറ്റും പുരട്ടുക 15 മിനിട്ടിനു ശേഷം കഴുകികളയുക. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ കറുത്തപാടുകൾ കുറയുന്നത് നിങ്ങൾക്ക് കാണാം.

മുഖക്കുരു അകറ്റാൻ

മുഖക്കുരു ഉണ്ടാകാൻ കാരണമായ ബാക്ടീരിയകളെ നശിപ്പിക്കാൻ കഴിവുള്ളതിനാൽ സ്ഥിരമായി കോഫി മുഖത്തു പുരട്ടുന്നതിലൂടെ മുഖക്കുരു വരുന്നത് തടയാൻ കഴിയും. മൂന്നു ടേബിൾസ്പൂൺ കോഫി പൗഡറും രണ്ടു ടേബിൾസ്പൂൺ പഞ്ചസാരയും മൂന്നു ടേബിൾസ്പൂം വെളിച്ചെണ്ണയും ചേർത്ത് മുഖം സ്ക്രബ്ബ് ചെയ്യുക. കണ്ണിന്റെയും ചുണ്ടിന്റെയും ഭാഗത്ത് പുരട്ടാൻ പാടില്ല. പത്ത് മിനിട്ട് മുഖത്ത് വച്ച ശേഷം കഴുകിക്കളയുക.

ചർമത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് തടയാൻ

സൂര്യപ്രകാശമേറ്റുണ്ടാകുന്ന ചുളിവുകൾക്കും ചുവന്ന പാടുകൾക്കും പെട്ടെന്ന് പരിഹാരം കാണാൻ കോഫിക്ക് കഴിയും .കോഫിയും പാലും ചേർത്ത് മിക്ന് ചെയ്യുക ശേഷം അതിലേക്ക് രണ്ടു തുള്ളി തേനും നാരങ്ങാനീരും ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയുക.

മൃത കോശങ്ങളെ നീക്കം ചെയ്യാൻ

coffee-facepack

കോഫിയിലെ കഫീൻ രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.തരിയുള്ള കോഫി പൗഡർ ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുന്നതിലൂടെ മൃത കോശങ്ങൾ നീക്കം ചെയ്യുന്നതിനും മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COFFEE, SCRUB, MASK, TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.