വൈക്കം : അഖിലേന്ത്യ കിസാൻസഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടയാഴം രുഗ്മിണി കല്യാണമണ്ഡപത്തിൽ കർഷക സമ്മേളനവും സെമിനാറും കാർഷിക പ്രദർശനവും നടത്തി. കാർഷിക പ്രദർശനം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. കെ.എസ്.ബേബി അധ്യക്ഷത വഹിച്ചു. കാർഷിക സെമിനാർ വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. കെ.ബി.പുഷ്കരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജയലക്ഷ്മി, ഡോ.ആശ വി പിള്ള എന്നിവർ ക്ലാസ് നയിച്ചു. കർഷക സമ്മേളനം കൃഷിവകുപ്പ് മന്ത്റി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.കെ ആശ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ ജില്ലാ സെക്രട്ടറി ഇ.എൻ ദാസപ്പൻ വിഷയാവതരണം നടത്തി. പി സുഗതൻ, കെ.കെ ഗണേശൻ, എം.ഡി ബാബുരാജ്, കെ അജിത്ത്, അഡ്വ. വി.ടി തോമസ്, അഡ്വ. കെ.കെ രഞ്ജിത്ത്, വി.ടി സണ്ണി, കെ.കെ ചന്ദ്രബാബു, കെ.വി.പവിത്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |