SignIn
Kerala Kaumudi Online
Saturday, 20 April 2024 3.20 AM IST

ശോച്യാവസ്ഥ പരിഹരിക്കണം

വൈക്കം : ഗവ. ആയുർവേദ ആശുപത്രിയുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് സി.പി.ഐ പറൂപ്പറമ്പ് ബ്രാഞ്ച് ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യഥാസമയം അ​റ്റകു​റ്റപ്പണി നടത്താത്തതുമൂലം വാർഡുകളുടെ അവസ്ഥ ശോചനീയമാണ്. ആശുപത്രിയുടെ പ്രധാന ഹാളിൽ മഴവെള്ളം കെട്ടി നിൽക്കുന്നതിനാൽ രോഗികൾ വീഴുന്നതും പതിവാണ്. വാട്ടർ ഹീ​റ്ററും സോഡിയം വേപ്പർ ലാമ്പും പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. പുതിയ കെട്ടിടം നിർമിക്കുന്നതുൾപ്പെടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ആശുപത്രിയുടെ ഭരണ നിർവഹണ ചുമതലയുള്ള വൈക്കം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. നഗരസഭ കൗൺസിലർ അശോകൻ വെള്ളവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, മണ്ഡലം കമ്മി​റ്റി അംഗം അഡ്വ. കെ പ്രസന്നൻ, ബ്രാഞ്ച് സെക്രട്ടറി സുമേഷ്, അഡ്വ. ചന്ദ്രബാബു എടാടൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.