വൈക്കം : വൈക്കം ക്ഷേത്രകലാ പീഠത്തിലെ അദ്ധ്യാപകരായിരുന്ന പുതശ്ശേരിൽ രാഘവ കുറുപ്പിന്റെയും പുലിപ്ര കൃഷ്ണൻകുട്ടി മാരാരുടെയും ഓർമ്മയ്ക്കായി ക്ഷേത്ര കലാപീഠ ഹാളിൽ ഇന്ന് ഉച്ചക്ക് 2 ന് നടക്കുന്ന കൃഷ്ണ രാഘവീയം ഉൽഘാടനം വാദ്യകലാരത്നം കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി നിർവ്വഹിക്കും. വൈക്കത്തെ കലാസ്വാദകരും ശിഷ്യരും ചേർന്ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുതുശ്ശേരി രാഘവ കുറുപ്പ് പുരസ്കാരം ക്ഷേത്ര കലാകാരനായ ചെമ്പുംപുറം ക്യഷ്ണൻ കുട്ടി പണിക്കർക്കും പുലിപ്ര കൃഷ്ണൻകുട്ടി മാരാർ പുരസ്കാരം മദ്ദള കലാകാരൻ കലാപീഠം പത്മകുമാറിനും ചേർപ്പുളശ്ശേരി ശിവൻ നല്കും. കലാപീഠം പ്രിൻസിപ്പൽ എസ്.വി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. തൃക്കാമ്പുറം ജയൻ മാരാർ, കലാപീഠം പ്രകാശൻ, അമ്പലപ്പുഴ വിജയകുമാർ, ചേർത്തല അജിത്കുമാർ, തൃക്കാരിയൂർ സുരേഷ് മാരാർ, കലാപീഠം അനൂപ് എന്നിവർ പ്രസംഗിക്കും. ചടങ്ങിനോടനുബന്ധിച്ച് പഞ്ചവാദ്യവും സോപാന സംഗീതവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |