SignIn
Kerala Kaumudi Online
Thursday, 28 March 2024 10.16 PM IST

മാനനഷ്ടക്കേസ്: കങ്കണയ്ക്ക് വീണ്ടും തിരിച്ചടി

kangana-ranaut

മുംബയ്: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ ബോളിവുഡ് നടി കങ്കണ റണാവത്തിന് വീണ്ടും തിരിച്ചടി.ജുഡിഷ്യറി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് കങ്കണ മുംബയ് മെട്രോപോളിറ്റൻ കോടതിൽ നൽകിയിരുന്ന ഹർജി തള്ളി.

വാദം നടക്കുന്ന അന്ധേരി മെട്രോപോളിറ്റൻ കോടതി സ്വീകരിച്ചിരിക്കുന്ന നടപടികൾ പൂർണമായും നീതിപുലർത്തുന്നതാണെന്നും കങ്കണയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അഡിഷണൽ ചീഫ് എസ്.ടി ഡാന്റെ പറഞ്ഞു.

അന്ധേരി കോടതിയോട് തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും സമൻസിൽ ഹാജരാകാതെ ഇരുന്നപ്പോൾ വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി ഭീഷണിപ്പെടുത്തിയെന്നുമാണ് കങ്കണയുടെ വാദം. ഹാജരാകാതെ ഇരുന്നാൽ വാറന്റ് പുറപ്പെടുവിക്കുന്നത് സ്വാഭാവികമാണെന്നും ഇതെങ്ങനെയാണ് ഭീഷണിയാവുക എന്നും കോടതി ചോദിച്ചു.

നേരത്തെ തനിക്കെതിരേയുള്ള നടപടികൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ കങ്കണ ഹർജി നൽകിയ ഹർജിയും തള്ളിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KANGANA RANAUT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.