SignIn
Kerala Kaumudi Online
Sunday, 28 November 2021 1.16 AM IST

ജ്വലി​ക്കുന്നു വി​പ്ളവക്കനൽ,​ ക​മ്മ്യൂ​ണി​സ്റ്റ് ​പോ​രാ​ളി​ക​ൾ​ ​ന​ട​ത്തി​യ​ ​പോ​രാ​ട്ട​ത്തി​ന് 75 വയസ്

puna

പു​ന്ന​പ്ര​യി​ലും​ ​വ​യ​ലാ​റി​ലും​ ​സ​ർ​ .​ ​സി.​പി​യു​ടെ​ ​പ​ട്ടാ​ള​ത്തി​നെ​തി​രെ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പോ​രാ​ളി​ക​ൾ​ ​ന​ട​ത്തി​യ​ ​പോ​രാ​ട്ട​ത്തി​ന്

75​ ​വ​യ​സ്
നി​റ​തോ​ക്കു​ക​ൾ​ക്കു​ ​മു​ന്നി​ൽ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പോ​രാ​ളി​ക​ളു​ടെ​ ​ചു​ടു​ചോ​ര​ ​ചീ​ന്തി​യ​ ​പു​ന്ന​പ്ര​-​ ​വ​യ​ലാ​ർ​ ​വി​പ്ള​വ​പ്പോ​രാ​ട്ട​ത്തി​ന് 75​ ​വ​യ​സ്.​ ​സ​ർ​ ​സി.​പി​യു​ടെ​ ​ചോ​റ്റു​ ​പ​ട്ടാ​ള​ത്തി​നു​ ​മു​ന്നി​ലേ​ക്ക് ​വാ​രി​ക്കു​ന്ത​വു​മാ​യെ​ത്തി​ ​പ്ര​തി​രോ​ധം​ ​സൃ​ഷ്‌​ടി​ച്ച​ ​ഭ​ട​ൻ​മാ​ർ​ ​ഇ​യാം​പാ​റ്റ​ക​ളെ​പ്പോ​ലെ​ ​വെ​ടി​യേ​റ്റു​ ​വീ​ണ​പ്പോ​ൾ​ ​പു​ന്ന​പ്ര​യി​ലും​ ​വ​യ​ലാ​റി​ലും​ ​ചു​ടു​ചോ​ര​യു​ടെ​ ​രൂ​ക്ഷ​ഗ​ന്ധം​ ​പ​ര​ന്നു.​ ​അ​വ​സാ​ന​ ​സ​ഖാ​വും​ ​വെ​ടി​യേ​റ്റു​ ​വീ​ഴു​ന്ന​തു​വ​രെ​ ​അ​വ​ർ​ ​തീ​യു​ണ്ട​ക​ൾ​ക്കു​ ​മു​ന്നി​ൽ​ ​പൊ​രു​തി​ ​നി​ന്നു.​ ​ഒ​രാ​ളു​പോ​ലും​ ​ഭ​യ​ന്ന് ​പി​ന്തി​രി​ഞ്ഞോ​ടി​യി​ല്ല.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​രാ​ഷ്ട്രീ​യ​ ​ച​രി​ത്ര​ത്തി​ൽ​ ​അ​ണ​യാ​ത്ത​ജ്വാ​ല​യാ​യി​ ​പു​ന്ന​പ്ര​-​ ​വ​യ​ലാ​ർ​ ​പോ​രാ​ട്ടം​ ​ഇ​പ്പോ​ഴും​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്ക​വേ,​ ​ആ​ ​ധീ​രേ​തി​ഹാ​സ​ത്തി​ന്റെ​ ​ഓ​രോ​ ​വാ​ർഷി​ക​വും​ ​വി​പ്ള​വ​ക്ക​ന​ലെ​രി​യു​ന്ന​ ​മ​ന​സു​ക​ളി​ൽ​ ​ആ​വേ​ശ​ത്തി​ന്റെ​ ​ചു​വ​പ്പ​ൻ​ ​ന​ദി​യൊ​ഴു​ക്കും.

വാ​രി​ക്കു​ന്ത​മൊ​രു​ക്കു​ന്നു

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​കൊ​ല്ല​വ​ർ​ഷം​ 1122​ ​തു​ലാം​ 7​ ​തി​രു​വി​താം​കൂ​ർ​ ​മ​ഹാ​രാ​ജാ​വി​ന്റെ​ ​ജ​ന്മ​ദി​ന​മാ​ണ്​.​ ​ആ​ ​ദി​നം​ ​അ​മേ​രി​ക്ക​ൻ​ ​മോ​ഡ​ൽ​ ​ഭ​ര​ണ​പ​രി​ഷ്​​ക്കാ​ര​ ​പ്ര​ഖ്യാ​പ​ന​ ​ദി​ന​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​സ​ർ​ ​സി.​പി​യു​ടെ​ ​തീ​രു​മാ​നം.​ ​സ​മ​രം​ ​ചെ​യ്യു​ന്ന​ ​തൊ​ഴി​ലാ​ളി​ ​വ​ർ​ഗ​ത്തെ​യും​ ​ക​മ്മ്യൂ​ണി​സ്​​റ്റ്​​ ​പാ​ർ​ട്ടി​യേ​യും​ ​അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള​ ​ഒ​രു​ ​അ​വ​സ​ര​മാ​യാ​ണ്​​ ​സ​ർ​ ​സി.​പി​ ​ഈ​ ​ദി​ന​ത്തെ​ ​ക​ണ്ട​ത്​.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​ത്​​ ​പൊ​ളി​ക്കാ​ൻ​ ​ക​മ്മ്യൂ​ണി​സ്​​റ്റ്​​ ​പാ​ർ​ട്ടി​യും​ ​ത​യ്യാ​റാ​യി​ ​നി​ന്നു.​ ​പു​ല​ർ​ച്ചെ​ ​ത​ന്നെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​നി​ശ്ച​യി​ച്ച​ ​ക്യാ​മ്പു​ക​ളി​ൽ​ ​ത​ടി​ച്ചു​കൂ​ടി.​ ​ചെ​ങ്കൊ​ടി​ കെ​ട്ടി​യ​ ​വാ​രി​കു​ന്ത​ങ്ങ​ൾ​ ​കൈയിലേ​ന്തി​യ​ ​വോള​ന്റി​യ​ർ​മാ​രാ​ൽ​ ​ആ​ല​പ്പു​ഴ​ ​നി​റ​ഞ്ഞു.​ ​പ​ട്ട​ണ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​തൊഴി​ലാ​ളി​ക​ൾ​ ​മാ​ർ​ച്ച്​​ ​ആ​രം​ഭി​ച്ചു.​ ​

ee

ഇ​ട​ത്ത​ര​ക്കാ​രും​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ചെ​റു​ക​ച്ച​വ​ട​ക്കാ​രും​ ​പ​ട്ടാ​ള​ത്തി​ൽ​ ​നി​ന്ന്​​ ​പി​രി​ഞ്ഞു​വ​ന്ന​വ​രും​ ​ക​മ്മ്യൂ​ണി​സ്​​റ്റ്​​ ​വി​രോ​ധി​ക​ള​ല്ലാ​ത്ത​വ​രും​ ​ആ​ ​മാ​ർ​ച്ചി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​പ​ട്ടാ​ള​ ​ചി​ട്ട​യി​ൽ​ ​ക​മ്മ്യൂ​ണി​സ്​​റ്റ്​​ ​വോ​ള​ന്റി​യ​ർ​മാ​ർ​ ​റോ​ഡ്​​ ​നി​റ​ഞ്ഞ്​​ ​പ​ട​യ​ണി​ ​തീ​ർ​ത്ത​പ്പോ​ൾ​ ​അ​തൊ​രു​ ​പ്ര​വാ​ഹ​മാ​യി​ ​മാ​റി.​ ​വോള​ന്റിയ​ർ​മാ​ർ​ക്ക്​​ ​ര​ക്ഷാ​ക​വ​ച​മേ​ന്തി​ ​ആ​യി​ര​ങ്ങ​ളും​ ​തെ​രു​വി​ൽ​ ​അ​ണി​നി​ര​ന്നു.​ ​ഈ​ ​സ​മ​യം​ ​പ​ട്ടാ​ളം​ ​റോ​ന്തു​ചു​​​റ്റി​യെ​ങ്കി​ലും​ ​ജ​ന​ങ്ങ​ളു​ടെ​ ​വ​ർ​ദ്ധി​ത​ ​വീ​ര്യം​ ​ക​ണ്ട്​​ ​ഏ​​​റ്റു​മു​ട്ട​ൽ​ ​ഒ​ഴി​വാ​ക്കി​ ​പി​ൻ​വാ​ങ്ങി.​ ​ആ​ല​പ്പു​ഴ​യി​ലെ​ ​വി​വി​ധ​ ​വാ​ർ​ഡു​ക​ളി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പു​ന്ന​പ്ര​ ​പൊ​ലീ​സ്​​ ​ക്യാ​മ്പ്​​ ​ല​ക്ഷ്യ​മാ​ക്കി​യാ​ണ്​​ ​നീ​ങ്ങി​യ​ത്​.​ ​അ​പ്പോ​ൾ​ ​പു​ന്ന​പ്ര​യി​ലെ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്ന്​​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ത്ത​ ​ജാ​ഥ​യും​ ​വാ​രി​ക്കു​ന്ത​മേ​ന്തി​ ​പൊ​ലീ​സ്​​ ​സ്​​റ്റേ​ഷ​ൻ​ ​കേ​ന്ദ്രീ​ക​രി​ച്ച്​​ ​നീ​ങ്ങി.​ ​ദി​വാ​ൻ​ ​ഭ​ര​ണം​ ​അ​വ​സാ​നി​പ്പി​ക്കു​ക,​ ​പ​ട്ടാ​ള​ത്തെ​ ​പി​ൻ​വ​ലി​ക്കു​ക​ ​തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു​ ​മു​ദ്റാ​വാ​ക്യ​ങ്ങ​ൾ.​ ​ആ​ ​സ​മ​യം​ ​പു​ന്ന​പ്ര​ ​പൊ​ലീ​സ്​​ ​ക്യാം​പി​ൽ​ 29​ ​റി​സ​ർവ്​​ ​പൊ​ലീ​സു​കാ​രും​ ​ഒ​രു​ ​പൊ​ലീ​സ്​​ ​ഇ​ൻ​സ്‌​​​പെ​ക്​​ട​റു​മാ​ണ്​​ ​ഉ​ണ്ടാ​യി​രു​ന്ന​ത്​.​ ​തി​രു​വ​മ്പാ​ടി​യി​ൽ​ ​വ​ച്ച്​​ ​ജാ​ഥ​യ്​​ക്ക്​​ ​എ​തി​രെ​ ​വ​ന്ന​ ​പ​ട്ടാ​ള​വ​ണ്ടി​ ​സ​മ​ര​ക്കാ​ർ​ ​ത​ട​ഞ്ഞു​നി​ർ​ത്തി.​ ​മാ​ർ​ച്ചി​ന്റെ​ ​മു​ൻ​നി​ര​യി​ൽ​ ​നി​ന്ന​ ​ര​ണ്ടു​പേ​രെ​ ​വെ​ടി​വെ​ച്ചു​വീ​ഴ്​​ത്തി.​ ​പു​ന്ന​പ്ര​യി​ലെ​ ​പൊ​ലീ​സ്​​ ​ക്യാമ്പി​നെ​ ​ല​ക്ഷ്യ​മാ​ക്കി​ ​ജ​ന​സ​ഞ്ച​യം​ ​പി​ന്നെ​യും​ ​വ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.​ ​ആ​ ​മ​നു​ഷ്യ​ ​മ​ഹാ​സ​മു​ദ്റം​ ​ക്യാ​മ്പി​ന് ​ചു​​​റ്റും​ ​അ​ണി​നി​ര​ന്ന​പ്പോ​ൾ​ ​സ​ർ​ ​സി.​പി​യു​ടെ​ ​പൊ​ലീ​സ്​​ ​വി​റ​ച്ചു.​ ​ക്യാ​മ്പി​ന്റെ​ ​ചു​​​റ്റും​ ​ത​യ്യാ​റാ​യി​ ​നി​ന്ന​ ​പൊ​ലീ​സ്,​​​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന്​​ ​മെ​ഗാ​ഫോ​ണി​ലൂ​ടെ​ ​വി​ളി​ച്ചു​പ​റ​ഞ്ഞു.​ ​വെ​ടി​വയ്​​ക്കു​മെ​ന്ന്​​ ​മു​ന്ന​റി​യി​പ്പ്​​ ​കൊ​ടു​ത്തി​ട്ടും​ ​അ​വ​ർ​ ​ഒ​​​റ്റ​ ​മ​ന​സാ​യി​ ​നി​ല​കൊ​ണ്ടു.​ ​ആ​ദ്യ​വെ​ടി​ ​പൊ​ട്ടി​യ​പ്പോ​ൾ​ ​ക​മി​ഴ്​​ന്ന്​​ ​വീ​ണ്​​ ​നി​ലം​പ​​​റ്റി​ ​കി​ട​ന്ന്​​ ​മു​ന്നോ​ട്ട്​​ ​നീ​ങ്ങാ​ൻ​ ​നേ​താ​ക്ക​ൾ​ ​മു​ന്ന​റി​യി​പ്പ്​​ ​കൊ​ടു​ത്തു.​ ​ഇ​ട​ത​ട​വി​ല്ലാ​തെ​ ​വെ​ടി​ ​പൊ​ട്ടു​ക​യാ​ണ്​.​ ​എ​ന്നാ​ൽ​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​വ​രു​ന്ന​ ​വാ​രി​ക്കു​ന്ത​മേ​ന്തി​യ​ ​സ​ഖാ​ക്ക​ളു​ടെ​ ​വീ​ര്യ​ത്തി​ന്​​ ​മു​ന്നി​ൽ​ ​ഇ​ൻ​സ്‌​​​പെ​ക്​​ട​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പൊ​ലീ​സു​കാ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ഈ​ ​ഏ​​​റ്റു​മു​ട്ട​ലി​ൽ​ ​നി​ര​വ​ധി​ ​സ​മ​ര​ക്കാ​രും​ ​മ​രി​ച്ചു.​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​ആ​ ​സം​ഘ​ട്ട​നം​ ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​ഒ​രു​ ​പു​തി​യ​ ​ച​രി​ത്രം​ ​എ​ഴു​തി​ ​ചേ​ർ​ത്തു.​ ​സ​മ​ര​ക്കാ​ർ​ ​പി​രി​ഞ്ഞു​പോ​യ​തി​ന്​​ ​ശേ​ഷം​ ​അ​വ​ശ​രാ​യി​ ​കി​ട​ന്ന​ ​നി​ര​വ​ധി​പേ​രെ​ ​പൊ​ലീ​സും​ ​പ​ട്ടാ​ള​വും​ ​ചേ​ർ​ന്ന്​​ ​ത​ല്ലി​ക്കൊ​ന്നു.​ ​ഇ​വ​രെ​ ​ആ​ല​പ്പു​ഴ​ ​വ​ലി​യ​ചു​ടു​കാ​ട്ടി​ൽ​ ​പെ​ട്രോ​ൾ​ ​ഒ​ഴി​ച്ച്​​ ​ക​ത്തി​ച്ച്​​ ​സം​സ്​​ക്ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ക​മ്മ്യൂ​ണി​സ്​​റ്റു​കാ​രു​ടെ​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​മാ​യ​ ​വ​ലി​യ​ചു​ടു​കാ​ട്ടി​ൽ​ ​പു​ന്ന​പ്ര​യി​ലെ​ ​ര​ണ​ധീ​ര​ർ​ക്കൊ​പ്പ​മാ​ണ് ​പി.​കൃ​ഷ്‌​ണ​പി​ള്ള​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​പ​ല​ ​ക​മ്മ്യൂ​ണി​സ്​​റ്റ് ​നേ​താ​ക്ക​ളും​ ​അ​ന്തി​യു​റ​ങ്ങു​ന്ന​ത്.

ee

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​അ​ന​ഘാ​ശ​യൻ

നൂറുകണക്കിനാളുകൾ മ​രി​ച്ചു​വീ​ണ​ ​പു​ന്ന​പ്ര​ ​വ​യ​ലാ​ർ​ ​സ​മ​ര​ത്തി​ന്റെ​ ​ദീ​പ്‌​ത​സ്‌​മ​ര​ണ​യാ​ണ് ​അ​ന​ഘാ​ശ​യ​ൻ​ ​എ​ന്ന​ 12​ ​വയസുകാ​ര​ൻ.​ ​പു​ന്ന​പ്ര​ ​​​വ​യ​ലാ​ർ​ ​സ​മ​ര​ ​ച​രി​ത്ര​ത്തി​ൽ​ ​സു​വ​ർ​ണ​ ​ലി​പി​ക​ളാ​ലാ​ണ്​​ ​മേ​നാ​ശേ​രി​ ​സ​മ​ര​ത്തെ​ ​ആ​ലേ​ഖ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത്​.​ ​പു​ന്ന​പ്ര​ ​വെ​ടി​വ​യ്​​പ്പി​ന്​​ ​ശേ​ഷം​ ​സി.​കെ.​കു​മാ​ര​പ​ണി​ക്ക​രും​ ​കെ.​സി.​വേ​ലാ​യു​ധ​നും​ ​മേ​നാ​ശേ​രി​ ​ക്യാ​മ്പ് ​സ​ന്ദ​ർ​ശി​ച്ചു.​ ​ആ​ക്ര​മ​ണ​ത്തി​ന് ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ക്യാ​മ്പി​ലു​ള്ള​വ​രു​ടെ​ ​അ​ഭി​പ്രാ​യം​ ​ആ​രാ​യു​ക​യാ​യി​രു​ന്നു​ ​ല​ക്ഷ്യം.​ ​ക്യാ​മ്പ് ​പി​രി​ച്ചു​വി​ട്ട്​​ ​സ​ർ​ ​സി.​പി​യു​ടെ​ ​പൊ​ലീ​സി​ന്റെ​യും​ ​പ​ട്ടാ​ള​ത്തി​ന്റെ​യും​ ​ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​ന്​​ ​വി​ധേ​യ​നാ​കു​ന്ന​തി​നേ​ക്കാ​ൾ​ ​ന​ല്ല​ത്​​ ​പൊ​ലീ​സി​നെ​ ​നേ​രി​ട്ട്​​ ​ധീ​ര​മാ​യി​ ​മ​രി​ക്കു​ന്ന​താ​ണെ​ന്ന്​​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​തി​നി​ട​യി​ൽ​ ​ഒ​ള​ത​ല​ ​ക്യാ​മ്പി​ന് ​നേ​രേ​യും​ ​ആ​ക്ര​മ​ണം​ ​ന​ട​ന്നു.​ ​അ​വി​ടെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ധീ​ര​രാ​യ​ ​സ​ഖാ​ക്ക​ൾ​ ​വാ​രി​ക്കു​ന്ത​വു​മാ​യി​ ​പ​ട്ടാ​ള​ത്തെ​ ​നേ​രി​ട്ടു.​ 1122​ ​തു​ലാം​ 10​നാ​ണ്​​ ​മേ​നാ​ശേ​രി​യി​ലെ​ ​ധീ​ര​ൻ​മാ​ർ​ക്ക്​​ ​നേ​രെ​ ​പ​ട്ടാ​ളം​ ​വെ​ടി​യു​തി​ർ​ത്ത​ത്​.​ 400​ഓ​ളം​ ​വ​രു​ന്ന​ ​സ​മ​ര​ക്കാ​രെ​ ​നൂ​റോ​ളം​ ​വ​രു​ന്ന​ ​പ​ട്ടാ​ള​ക്കാ​ർ​ ​നി​റ​തോ​ക്കു​ക​ളു​മാ​യി​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​പൊ​ന്നാം​വെ​ളി​ ​തോ​ട്​​ ​വ​ഴി​യാ​ണ്​​ ​പ​ട്ടാ​ളം​ ​മേ​നാ​ശേ​രി​യി​ലെ​ത്തി​യ​ത്​.​ ​ഇ​ത​റി​ഞ്ഞ​ ​സ​മ​ര​ക്കാ​ർ​ ​ക്യാ​മ്പ്​​ ​സ്ഥ​ല​ത്തു​നി​ന്നും​ ​മ​ണ​ൽ​കൂ​ന​ക​ളും​ ​തോ​ടു​ക​ളും​ ​താ​ണ്ടി​ ​വ​ട​ക്കോ​ട്ട്​​ ​നീ​ങ്ങി.​ ​ഇ​തി​നി​ട​യി​ൽ​ ​ആ​കാ​ശ​ത്തേ​ക്ക്​​ ​വെ​ടി​വ​ച്ച്​​ ​പ​ട്ടാ​ള​ക്കാ​ർ​ ​ഭ​യ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ആ​ ​ധീ​ര​ ​വി​പ്ല​വ​കാ​രി​ക​ൾ​ ​പി​ൻ​മാ​റി​യി​ല്ല.​ ​ക്യാ​മ്പി​നെ​ ​വ​ള​ഞ്ഞാ​ക്ര​മി​ക്കാ​നു​ള്ള​ ​നീ​ക്ക​മാ​ണ്​​ ​പ​ട്ടാ​ളം​ ​ന​ട​ത്തി​യ​ത്​.​ ​വോ​ള​ന്റിയ​ർ​മാ​ർ​ ​അ​ത്​​ ​ത​ട​യു​ന്ന​തി​ന്​​ ​വേ​ണ്ടി​ ​വ​ട​ക്കോ​ട്ട്​​ ​നീ​ങ്ങി.​ 45​ ​പേ​രു​ള്ള​ ​ഒ​രു​ ​കൂ​ട്ടം​ ​സ​ഖാ​ക്ക​ൾ​ ​അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​ ​കു​​​റ്റി​ക്കാ​ടി​ന്​​ ​പി​ന്നി​ൽ​ ​മ​റ​ഞ്ഞു.​ ​മ​​​റ്റു​ള്ള​വ​ർ​ ​ക​മി​ഴ്​​ന്ന്​​ ​കി​ട​ന്നു.​ ​പി​ന്നീ​ട്​​ ​തു​രു​തു​രാ​ ​വെ​ടി​പൊ​ട്ടാ​ൻ​ ​തു​ട​ങ്ങി.​ ​ചി​ല​ർ​ ​വെ​ടി​യേ​​​റ്റ്​​ ​പി​ട​ഞ്ഞ​പ്പോ​ൾ​ ​മ​​​റ്റു​ള്ള​വ​ർ​ ​ധീ​ര​മാ​യി​ ​നേ​രി​ട്ടു.​ ​ക്യാ​മ്പി​നോ​ട്​​ ​ചേ​ർ​ന്നു​ള്ള​ ​നി​ല​വ​റ​യി​ൽ​ ​അ​ഭ​യം​ ​തേ​ടി​യ​വ​ർ​ക്ക്​​ ​നേ​രെ​ ​ന​ട​ന്ന​ ​വെ​ടി​വ​യ്‌​പ്പാ​ണ് ​കൂ​ടു​ത​ൽ​ ​ദ​യ​നീ​യ​മാ​യ​ത്​.​ ​നി​ല​വ​റ​യി​ലു​ണ്ടാ​യി​രു​ന്ന​ 14​ ​പേ​രി​ൽ​ 11​ ​പേ​രും​ ​വെ​ടി​യേ​​​റ്റ്​​ ​മ​രി​ച്ചു.​ ​മ​രി​ച്ച്​​ ​വീ​ണ​വ​രെ​യും​ ​പ​രി​ക്കേ​​​റ്റ്​​ ​വീ​ണ​വ​രെ​യു​മ​ട​ക്കം​ ​പ​ട്ടാ​ള​ക്കാ​ർ​ ​കു​ള​ത്തി​ൽ​ ​മൂ​ടി.​ ​ക്യാ​മ്പി​ൽ​ ​അം​ഗ​ങ്ങ​ളെ​ ​സ​ഹാ​യി​ക്കാ​നെ​ത്തി​യ​ ​അ​ന​ഘാ​ശ​യ​നും​ ​വെ​ടി​യേ​​​റ്റ്​​ ​മ​രി​ച്ചു.​ ​ക​ട​ക്ക​ര​പ്പ​ള്ളി​ ​ ക​നാ​ശേ​രി​യി​ൽ​ ​നി​ന്നാ​ണ്​​ ​അ​ന​ഘാ​ശ​യ​ൻ​ ​പോ​രാ​ട്ട​ത്തി​നെ​ത്തി​യ​ത്​.​ ​മേ​നാ​ശേ​രി​ ​ക്യാ​മ്പി​ലെ​ ​സ്​​കൗ​ട്ട്​​ ​ആ​യി​രു​ന്നു​ ​ആ​ ​കൊ​ച്ചു​സ​ഖാ​വ്​.​ ​ശ​ത്രു​ക്ക​ളു​ടെ​ ​നീ​ക്ക​ങ്ങ​ളും​ ​മ​​​റ്റും​ ​മ​ണ​ത്ത​റി​ഞ്ഞ്​​ ​റി​പ്പോ​ർ​ട്ട്​​ ​ചെ​യ്യു​ന്ന​ത്​​ ​അ​ന​ഘാ​ശ​യ​ൻ​ ​എ​ന്ന​ ​ധീ​ര​ ​വി​പ്ല​വ​കാ​രി​യാ​യി​രു​ന്നു.

​മാ​രാ​രി​ക്കു​ളം​ ​മോ​ഡൽ

തു​ലാം​ 9​​ാം​ ​തീ​യ​തി​യാ​ണ്​​ ​മാ​രാ​രി​ക്കു​ള​ത്ത്​​ ​വെ​ടി​വ​യ്പ്പ് ​​​ ​ന​ട​ന്ന​ത്​.​ ​പ​ട്ടാ​ള​ഭ​ര​ണം​ ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ ​എ​ട്ടാം​ ​തീ​യ​തി​ ​വ​യ​ലാ​ർ​ ​ഭാ​ഗ​ത്ത്​​ ​പ​ട്ടാ​ള​ത്തെ​ ​ആ​ക്ര​മി​ക്കു​വാ​ൻ​ ​പ​ദ്ധ​തി​യി​ടു​ന്ന​താ​യി​ ​അ​വ​ർ​ക്ക്​​ ​സൂ​ച​ന​ ​കി​ട്ടി.​ ​ഇ​തി​നെ​ ​തു​ട​ർ​ന്ന്​​ ​വ​യ​ലാ​റി​ലേ​യ്​​ക്ക്​​ ​കൂ​ടു​ത​ൽ​ ​പ​ട്ടാ​ള​ത്തെ​ ​അ​യ​യ്​​ക്കു​വാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​ത്​​ ​ത​ട​യു​ന്ന​തി​ന്​​ ​വേ​ണ്ടി​ ​മാ​രാ​രി​ക്കു​ള​ത്തെ​ ​പാ​ലം​ ​രാ​ത്രി​യി​ൽ​ ​വോ​ള​ന്റിയ​ർ​മാ​ർ​ ​പൊ​ളി​ച്ചു.​ ​ക​ര​മാ​ർ​ഗം​ ​ഈ​ ​വ​ഴി​യ​ല്ലാ​തെ​ ​വ​യ​ലാ​റി​ലേ​യ്​​ക്ക്​​ ​പ​ട്ടാ​ള​ ​വ​ണ്ടി​ക്ക്​​ ​ക​ട​ക്കു​വാ​ൻ​ ​മ​​​റ്റ്​​ ​മാ​ർ​ഗ​ങ്ങ​ൾ​ ​ഇ​ല്ലാ​യി​രു​ന്നു.​ ​പി​ന്നീ​ട്​​ ​ഇ​വി​ടെ​യെ​ത്തി​യ​ ​പ​ട്ടാ​ള​ക്കാ​ർ​ ​ഒ​രു​ ​താ​ത്ക്കാ​ലി​ക​ ​പാ​ലം​ ​പ​ണി​യു​വാ​ൻ​ ​ആ​രം​ഭി​ച്ചു.​ ​പ​ട്ടാ​ള​ക്കാ​ർ​ ​പാ​ലം​ ​പു​തു​ക്കി​ ​പ​ണി​യു​ന്ന​ ​വി​വ​രം​ ​ക്യാ​മ്പി​ലെ​ത്തി.​ ​ഇ​തി​നെ​ ​തു​ട​ർ​ന്ന്​​ ​ക​ണ്ണ​ർ​കാ​ട്​​ ​വോള​ന്റി​യ​ർ​ ​ക്യാ​പ്​​​​റ്റ​ൻ​ ​ക​രു​ണാ​ക​ര​ൻ​ ​മ​​​റ്റു​ള്ള​വ​രു​മാ​യി​ ​ആ​ലോ​ചി​ച്ച്​​ ​അ​തി​നെ​ ​നേ​രി​ടാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​വ​ള​രെ​ ​കു​റ​ച്ച്​​ ​പ​ട്ടാ​ള​ക്കാ​ർ​ ​മാ​ത്ര​മേ​ ​പാ​ലം​ ​പ​ണി​യു​ന്നി​ട​ത്ത്​​ ​ഉ​ള്ളൂ​വെ​ന്ന​ ​ധാ​ര​ണ​യാ​യി​രു​ന്നു​ ​അ​വ​ർ​ക്ക്​.​ ​പൂ​ജ​വെ​ളി,​ ​മു​ഹ​മ്മ,​ ​ക​ണ്ണാ​ർ​കാ​ട്​​ ​ക്യാ​മ്പു​ക​ളി​ൽ​ ​നി​ന്ന്​​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ ​മു​ന്നൂ​റോ​ളം​ ​വോ​ളന്റിയ​ർ​മാ​രും​ ​നാ​ട്ടു​കാ​രും​ ​മാ​രാ​രി​ക്കു​ള​ത്തേ​യ്​​ക്ക്​​ ​മാ​ർ​ച്ച്​​ ​ന​ട​ത്തി.​ ​പാ​ലം​ ​പ​ണി​തു​കൊ​ണ്ടി​രു​ന്ന​ ​പ​ട്ടാ​ള​ക്കാ​രെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ത​യ്യാ​റെ​ടു​ത്ത​പ്പോ​ൾ​ ​നി​മി​ഷ​ ​നേ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ത​ന്നെ​ ​നാ​ല്​​ ​ഭാ​ഗ​ത്ത്​​ ​നി​ന്നും​ ​വെ​ടി​മു​ഴ​ങ്ങി.​ ​നി​ര​വ​ധി​ ​പ​ട്ടാ​ള​ക്കാ​ർ​ ​സ​മീ​പ​മു​ള്ള​ ​വീ​ടു​ക​ളി​ലും​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടാ​യി​രു​ന്നു.​ ​പി​ന്നെ​ ​പ​ട്ടാ​ള​വും​ ​വോ​ള​ന്റിയ​ർ​മാ​രും​ ​ത​മ്മി​ൽ​ ​ഉ​ജ്ജ്വ​ല​മാ​യ​ ​പോ​രാ​ട്ട​ത്തി​ന്​​ ​മാ​രാ​രി​ക്കു​ളം​ ​സാ​ക്ഷ്യം​ ​വ​ഹി​ച്ചു.

vv

സാ​ഗ​ര​ഗ​ർ​ജ​നം

അ​നേ​കം​ ​ധീ​ര​ന്മാ​രു​ടെ​ ​ര​ക്ത​പ്പു​ഴ​ ​ഒ​ഴു​കി​യ​ ​വ​യ​ലാ​ർ​ ​ഇ​ന്ത്യ​ൻ​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ ​ച​രി​ത്ര​ത്തി​ലെ​ ​ര​ക്ത​ന​ക്ഷ​ത്ര​മാ​ണ്​.​ ​മേ​നാ​ശേ​രി​യി​ലേ​യും​ ​ഒ​ള​ത​ല​യി​ലേ​യും​ ​അ​ക്ര​മം​ ​ന​ട​ത്തി​യ​ ​സ​മ​യം​ ​ത​ന്നെ​ ​വ​യ​ലാ​ർ​ ​ക്യാ​മ്പി​നെ​യും​ ​ആ​ക്ര​മി​ക്കാ​നാ​യി​രു​ന്നു​ ​പ​ട്ടാ​ളം​ ​തീ​രു​മാ​നി​ച്ച​ത്​.​ ​മാ​രാ​രി​ക്കു​ളം​ ​പാ​ലം​ ​പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ​ ​ക​ര​യി​ലൂ​ടെ​ ​വ​യ​ലാ​റി​ലെ​ത്താ​ൻ​ ​ക​ഴി​യി​ല്ല.​ ​തു​ട​ർ​ന്ന്​​ ​കാ​യ​ലി​ൽ​ ​കൂ​ടി​ ​ബോ​ട്ടി​ൽ​ ​വ​യ​ലാ​റി​ലെ​ത്തി​ ​ആ​ക്ര​മി​ക്കു​വാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​തു​ലാം​ ​ഒ​ൻ​പ​തി​ന്​​ ​പാ​തി​രാ​ത്രി​ ​ബോ​ട്ടി​ൽ​ ​പ​ട്ടാ​ളം​ ​വ​യ​ലാ​റി​നെ​ ​ല​ക്ഷ്യ​മാ​ക്കി​ ​നീ​ങ്ങി.​ ​എ​ന്നാ​ൽ​ ​ഇ​ത​റി​ഞ്ഞ​ ​സ​ഖാ​ക്ക​ൾ​ ​ക​രി​ങ്ക​ൽ​ ​ചീ​ളു​ക​ൾ​കൊ​ണ്ട്​​ ​നേ​രി​ട്ട​പ്പോ​ൾ​ ​അ​വ​ർ​ ​തി​രി​കെ​ ​മ​ട​ങ്ങി.​ ​തു​ലാം​ 10​ന്​​ ​ഉ​ച്ച​യ്​​ക്ക്​​ 12​ ​മ​ണി​ക്ക്​​ ​പ​ട്ടാ​ളം​ ​ക്യാ​മ്പ് ​ചെ​യ്​​തി​രു​ന്ന​ ​ചേ​ർ​ത്ത​ല​ ​ടി.​ബി​യി​ൽ​ ​നി​ന്നും​ ​അ​വ​ർ​ ​ബോ​ട്ടി​ൽ​ ​ക​യ​റി.​
​ഡി.​എ​സ്.​​​പി​ ​വൈ​ദ്യ​നാ​ഥ​ ​അ​യ്യ​രാ​യി​രു​ന്നു​ ​നേ​തൃ​ത്വം​ ​വ​ഹി​ച്ചി​രു​ന്ന​ത്​.​ ​അ​ഞ്ചോ​ളം​ ​ബോ​ട്ടു​ക​ളി​ലാ​യി​ ​അ​ഞ്ഞൂ​റോ​ളം​ ​പ​ട്ടാ​ള​ക്കാ​ർ​ ​വ​യ​ലാ​റി​നെ​ ​ല​ക്ഷ്യ​മാ​ക്കി​ ​നീ​ങ്ങി. ക്യാ​മ്പി​ലു​ള്ള​ ​സ​ഖാ​ക്ക​ൾ​ 12.30​ ​ഓ​ടെ​ ​ആ​ഹാ​രം​ ​ക​ഴി​ക്കാ​ൻ​ ​ഒ​രു​ങ്ങ​വേ​യാ​ണ്​​ ​ആ​ ​ഇ​ര​മ്പ​ൽ​ ​ശ​ബ്​​ദം​ ​കേ​ട്ട​ത്​.​ ​വ​യ​ലാ​റി​നെ​ ​ല​ക്ഷ്യ​മാ​ക്കി​ ​കി​ഴ​ക്കു​നി​ന്നും​ ​വ​രു​ന്ന​ ​ബോ​ട്ടു​ക​ൾ​ ​അ​വ​ർ​ ​ക​ണ്ടു.​ ​വോ​ള​ന്റി​യ​ർ​മാ​രു​ടെ​ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക്​​ ​വി​രു​ദ്ധ​മാ​യി​ ​പ​ല​ ​സ്ഥ​ല​ത്താ​ണ്​​ ​ബോ​ട്ട്​​ ​അ​ടു​പ്പി​ച്ച​ത്​.​ ​നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ത​ന്നെ​ ​പ​ട്ടാ​ള​ക്കാ​ർ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലേ​യ്​​ക്ക്​​ ​ഇ​റ​ങ്ങി.​ ​പ​രി​ശീ​ല​നം​ ​സി​ദ്ധി​ച്ച​ 200​ ​ഓ​ളം​ ​വോള​ന്റിയ​ർ​മാ​ർ​ ​മാ​ത്ര​മാ​ണ്​​ ​ക്യാ​മ്പി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്​.​ ​എ​ന്നാ​ൽ​ ​ച​രി​ത്ര​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ഈ​ ​സ​മ​ര​ത്തി​ൽ​ ​അ​വ​രെ​കൂ​ടാ​തെ​ ​നാ​ട്ടു​കാ​രും​ ​പ​ട്ടാ​ള​ത്തെ​ ​നേ​രി​ടാ​ൻ​ ​രം​ഗ​ത്തെ​ത്തി.​ ​പ​ട്ടാ​ള​ക്കാ​ർ​ ​തു​രു​തു​രാ​ ​നി​റ​യൊ​ഴി​ച്ചു.​ ​മൂ​ന്ന്​​ ​വ​ശ​ത്തു​നി​ന്നും​ ​പാ​ഞ്ഞ​ടു​ക്കു​ന്ന​ ​വെ​ടി​യു​ണ്ട​ക​ൾ​ ​നി​ര​വ​ധി​ ​മ​നു​ഷ്യ​രു​ടെ​ ​ജീ​വ​നെ​ടു​ത്തു.​ ​കൈയി​ലു​ള്ള​ ​വാ​രി​ക്കു​ന്ത​ങ്ങ​ളും​ ​ഇ​രു​മ്പു​വ​ടി​ക​ളും​ ​വെ​ട്ടു​ക​ത്തി​യും​ ​കോ​ടാ​ലി​യും​ ​ക​രി​ങ്ക​ൽ​ ​ചീ​ളു​ക​ളും​ ​കൊ​ണ്ട്​​ ​വോ​ള​ന്റി​യ​ർ​മാ​ർ​ ​പ​ട്ടാ​ള​ത്തെ​ ​നേ​രി​ട്ടു.​ ​ആ​ദ്യ​മാ​യി​ ​വെ​ടി​യേ​​​റ്റ​ത്​​ ​സ​ഖാ​വ്​​ ​ശ്രീ​ധ​ര​നാ​യി​രു​ന്നു.​ ​നെ​​​റ്റി​യി​ൽ​ ​നി​ന്നും​ ​ചോ​ര​ ​ഒ​ഴു​കി​യ​പ്പോ​ൾ​ ​അ​ത്​​ ​ത​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​സ​ഖാ​വി​നോ​ട്​​ ​ശ്രീ​ധ​ര​ൻ​ ​പ​റ​ഞ്ഞ​ത്​​ ​'​'​ഇ​ത്​​ ​സാ​ര​മി​ല്ല,​ ​നി​ങ്ങ​ൾ​ ​മു​ന്നോ​ട്ട്​​ ​പോ​കൂ...​"​"​ ​എ​ന്നാ​യി​രു​ന്നു​ .​ ​വെ​ടി​വ​യ്‌​പ്പി​നി​ട​യി​ൽ​ ​ഒ​രു​ ​വോ​ള​ന്റി​യ​ർ​ ​പ​ട്ടാ​ള​ക്കാ​രു​ടെ​ ​മു​ന്നി​ൽ​ ​എ​ഴു​ന്നേ​​​റ്റ്​​ ​നി​ന്നു​കൊ​ണ്ട്​​ ​ഇ​ങ്ങ​നെ​ ​അ​ല​റി​ക്കൊ​ണ്ട്​​ ​വി​രി​മാ​റു​കാ​ട്ടി​ ​'​'​സ​ഖാ​ക്ക​ളെ​ ​ഞ​ങ്ങ​ൾ​ ​ജീ​വി​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ്​​ ​മ​രി​ക്കാ​ൻ​ ​ത​യ്യാ​റാ​യ​ത്​,​ ​നി​ങ്ങ​ൾ​ക്ക്​​ ​ജീ​വി​ക്കാ​ൻ​ ​ഞ​ങ്ങ​ളെ​ ​കൊ​ല്ല​ണ​മെ​ങ്കി​ൽ​ ​വെ​ടി​വ​ച്ചോ​ളൂ.​"​"​ ​ധീ​ര​ത​ ​അ​ട​യാ​ള​മാ​ക്കി​യ​ ​ആ​ ​വി​പ്ല​വ​കാ​രി​യു​ടെ​ ​മു​ന്നി​ൽ​ ​ഒ​രു​നി​മി​ഷം​ ​പ​ട്ടാ​ള​ക്കാ​ർ​ ​പ​ത​റി​നി​ന്നു.​ ​തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന​ ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്നും​ ​ഡി.​എ​സ്​.​പി​ ​വൈ​ദ്യ​നാ​ഥ​ ​അ​യ്യ​ർ​ ​വെ​ടി​വെ​യ്​​ക്കാ​ൻ​ ​അ​ല​റി​ ​വി​ളി​ച്ച​പ്പോ​ഴാ​ണ്​​ ​വീ​ണ്ടും​ ​തോ​ക്കു​ക​ൾ​ ​ശ​ബ്​​ദി​ച്ച​ത്​.​ ​ഉ​ച്ച​യ്​​ക്ക്​​ 12.30​ന്​​ ​ആ​രം​ഭി​ച്ച​ ​ആ​ ​മ​നു​ഷ്യ​ക്കു​രു​തി​ ​വൈ​കി​ട്ട്​​ ​അ​ഞ്ചു​വ​രെ​ ​തു​ട​ർ​ന്നു.​ ​നൂറുകണക്കിനാളുകളുടെ ജീവനെടുത്ത​ ​ശേ​ഷ​മാ​ണ് ​തോ​ക്കു​ക​ൾ​ ​നി​ശ​ബ്‌​ദ​മാ​യ​ത്.​ ​സ​മ​ര​പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​പാ​തി​ ​ജീ​വ​ൻ​ ​ന​ഷ്ട്ട​പെ​ട്ടു​ ​ജീ​വി​ച്ച​വ​രും​ ​അം​ഗ​ഭം​ഗം​ ​വ​ന്ന​വ​രും​ ​നി​ര​വ​ധി.

ഓ​ർ​മ​ക​ളു​ടെ​ ​പ​ട​പ്പാ​ട്ടി​ൽ​ ​മേ​ദി​നി

വി​പ്ല​വ​ത്തി​ന്റെ​ ​ഈ​ര​ടി​ക​ളി​ലേ​ക്ക് ​കാ​ലം​ ​എ​തി​രേ​റ്റ​ ​പ​ട​പ്പാ​ട്ടു​കാ​രി​ ​പി.​കെ.​മേ​ദി​നി​യു​ടെ​ ​ഓ​ർ​മ​ക​ളി​ൽ​ ​ഇ​ന്നു​മു​ണ്ട് 75​ ​ആ​ണ്ടു​ക​ൾ​ക്ക് ​മു​മ്പ് ​ന​ട​ന്ന​ ​പു​ന്ന​പ്ര​ ​വ​യ​ലാ​ർ​ ​സ​മ​ര​ത്തി​ന്റെ​ ​ഉ​റ​വ​ ​വ​റ്റാ​ത്ത​ ​ഓ​ർ​മ​ക​ൾ.​ ​എ​ട്ടാം​ ​വ​യ​സി​ൽ​ ​ക​മ്മ്യൂ​ണി​സ്റ്റ്‌​ ​പാ​ർ​ട്ടി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​മേ​ദി​നി​ 88-ാം​ ​വ​യ​സി​ലും​ ​പ്രാ​യ​ത്തി​ന്റെ​ ​അ​വ​ശ​ത​ക​ൾ​ ​മ​റ​ന്ന്‌​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​സ​ജീ​വ​മാ​ണ്.​ ​തി​രു​വി​താം​കൂ​ർ​ ​ക​യ​ർ​ ​ഫാ​ക്‌​ട​റി​ ​വ​ർ​ക്കേ​ഴ്‌​സ് ​യൂ​ണി​യ​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​തൊ​ഴി​ലാ​ളി​ ​ക​ലാ​ ​സാം​സ്‌​കാ​രി​ക​ ​കേ​ന്ദ്ര​ത്തി​ലെ​ ​സ​ന്ദ​ർ​ശ​ന​മാ​ണ് ​വി​പ്ല​വ​ഗാ​ന​ത്തി​ലേ​ക്ക് ​ശ്ര​ദ്ധ​ ​തി​രി​പ്പി​ച്ച​ത്.​ ​ആ​ദ്യ​മാ​യി​ ​പൊ​തു​ ​വേ​ദി​യി​ൽ​ ​പാ​ടു​ന്ന​ത് ​ആ​ല​പ്പു​ഴ​ ​കി​ട​ങ്ങാം​പ​റ​മ്പ് ​മൈ​താ​ന​ത്തി​ലാ​ണ്.​ ​പു​ന്ന​പ്ര​ ​വ​യ​ലാ​ർ​ ​സ​മ​ര​കാ​ല​ത്ത് ​ന​ട​ക്കാ​റു​ള്ള​ ​ഒ​ട്ടു​മി​ക്ക​ ​യോ​ഗ​ങ്ങ​ൾ​ക്കും​ ​പി.​ ​കെ.​ ​മേ​ദി​നി​യു​ടെ​ ​ഗാ​നം​ ​പ​തി​വാ​യി​രു​ന്നു.​ ​കാ​ല​മേ​റെ​ ​മു​ന്നോ​ട്ട് ​പോ​യെ​ങ്കി​ലും​ 12​ ​വ​യ​സു​കാ​രി​യു​ടെ​ ​ക​ണ്ണി​ൽ​ ​ക​ണ്ട​ ​അ​ന്ന​ത്തെ​ ​സ​മ​ര​നാ​ളു​ക​ൾ​ ​ഇ​ന്നും​ ​തെ​ളി​ഞ്ഞ​ ​ഓ​ർ​മ​യാ​യി​ ​ ​മ​ന​സി​ൽ​ ​സൂ​ക്ഷി​ക്കു​ന്നു.​ ​പു​ന്ന​പ്ര​ ​വ​യ​ലാ​ർ​ 75ാം​ ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​ല​പ്പു​ഴ​ ​വ​ലി​യ​ ​ചു​ടു​കാ​ട്ടി​ൽ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി​യ​ത് പി.​കെ.​ ​മേ​ദി​നി​യാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, PUNNAPRA VAYALAR SAMARAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.