മുണ്ടക്കയം: പ്രളയത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന പി. സി ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. പാറമട ലോബിക്ക് ഒത്താശ ചെയ്ത് ജനങ്ങളെ ദുരിതക്കയത്തിലേക്ക് ഇറക്കി വിട്ട ആളാണ് മുൻ എം.എൽ. എ യെന്നും കുളത്തുങ്കൽ പറഞ്ഞു. പൂഞ്ഞാർ മണ്ഡലത്തിൽ അനധികൃത പ്രവർത്തനങ്ങൾ ഇനി അനുവദിക്കില്ല. പുത്തൻചന്ത ഉൾപ്പെടെയുള്ള മേഖല വെള്ളത്തിൽ മുങ്ങാൻ കാരണം മണിമലയാർ അതിക്രമിച്ച് കൈയ്യേറി നിർമ്മിച്ച ബൈപാസ് ആണ്. മുൻ എം.എൽ.എക്ക് ബിനാമി പേരിൽ പാറമട ഉണ്ടെന്നുള്ള ആരോപണം സർക്കാർ പരിശോധിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |