SignIn
Kerala Kaumudi Online
Thursday, 25 April 2024 2.49 PM IST

26ന് തെക്കിബസാർ മുതൽ ചേംബർ ഹാൾ വരെ മനുഷ്യചങ്ങല: മേൽപ്പാലത്തിനെതിരെ പ്രതിഷേധവും

fly-over

കണ്ണൂർ: തെക്കി ബസാർ മുതൽ ചേംബർ ഹാൾ വരെയുള്ള മേൽപാത അശാസ്ത്രീയമാണെന്നരോപിച്ച് സൗത്ത് ബസാർ ഫ്‌ളൈഓവർ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് വൈകിട്ട് നാല് മുതൽ അഞ്ച് വരെ തെക്കിബസാർ മുതൽ ചേമ്പർ ഹാൾ വരെ പ്രതിഷേധ ചങ്ങല തീർക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.

ബദൽ നിർദേശം എന്ന നിലയിൽ ഇപ്പോൾ പരിഗണനയിലുള്ള മേൽപ്പാലത്തിന് പകരം സർവ്വെ പൂർത്തിയാക്കിയ പുതിയതെരു- താഴെചൊവ്വ-സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ജനങ്ങളുടെയും വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും പൂർണ സഹകരണത്തോടെ നാലുവരിയാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് വി.പി. ഉബൈസ് സത്താർ , ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ, കെ.ടി. പ്രമോദ്, കൗൺസിൽ എം.വി .രാജേഷ്, ഒ.കെ .റയീസ്, ടി.പി. ശഹീദ് എന്നിവർ സംബന്ധിച്ചു.

മേൽപാലം അശാസ്ത്രീയമെന്ന് പ്രതിഷേധക്കാർ

കണ്ണൂരിൽ ഏറെ ഗതാഗതക്കുരുക്കുള്ള ശ്രീപുരം ജംഗ്ഷൻ, ചെട്ടിപീടിക, കൊയിലി, എ.കെ.ജി ആശുപത്രി, രജിസ്ട്രാർ ഓഫീസ് റോഡ്, ദിനേശ് ഓഡിറ്റോറിയം റോഡ് മുതലായ സ്ഥലങ്ങൾ ഒന്നും ഉൾപ്പെടുത്താതെ മേൽപ്പാലം അസൈൻ ചെയ്തു

 കിംസ്റ്റ് ആസ്പത്രിയുടെ മുമ്പിൽ നിന്നും ആരംഭിച്ച് 50 മീറ്ററിനുള്ളിൽ 9 മീറ്റർ വളവുള്ള അലൈൻമെന്റ് മേൽപ്പാലം നേരെ പോകണമെന്ന വ്യവസ്ഥയ്ക്ക് വിപരീതമാണ്. മേൽപ്പാത

ഇതുമൂലം മേൽപാലം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും വലിയ ഗതാഗതകുരുക്കുണ്ടാകും

മേൽപ്പാലം നിർമ്മാണം തുടങ്ങിയാൽ വാഹനങ്ങൾ വഴി തിരിച്ചു വിടാനുള്ള യാതൊരു സംവിധാനമില്ല

 മേലെ ചൊവ്വ അടിപ്പാത നിർമ്മാണം കൂടി ആരംഭിച്ചാൽ തളാപ്പ് മുതൽ താഴെ ചൊവ്വ വരെയുള്ള വാഹനങ്ങൾ തിരിച്ചു വിടാനുള്ള സംവിധാനമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.