കൊച്ചി: സ്വർണ വിലയിൽ വർദ്ധന. രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണ വിലയിൽ പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. ഗ്രാമിന് 20 രൂപ വർദ്ധിച്ചു. ഇതോടെ പവന് 35,800 രൂപയും ഗ്രാമിന് 4,475 രൂപയുമായി. ഈ മാസം 15ന് 35,840ൽ എത്തിയ വില പിന്നീട് കുറയുകയായിരുന്നു. മാസത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ 34,720 ആണ് സമീപ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ സ്വർണവില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |