തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകരെ പുതിയ കോളേജുകളിലേക്ക് മാറ്റരുതെന്ന് കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു. പുതിയ കോളേജുകളിൽ പുതിയ അദ്ധ്യാപക തസ്തികക്കുകയോ സർവീസിലുള്ളവരെ സ്ഥാനക്കയറ്റം നൽകി നിയമിക്കുകയോയാണ് ചെയ്യേണ്ടത്. നിലവിലെ ഡോക്ടർമാരെ ഉപയോഗിച്ച് പുതിയ മെഡിക്കൽ കോളേജുകൾ കൂടി നടത്തിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |