അമ്പലപ്പുഴ: തിരുകുടുബ-യൗസേപ്പ് പിതാവിന്റെ വർഷാചരണ ഭാഗമായി പുന്നപ്ര മാർ ഗ്രിഗോരിയോസ് ഇടവകയിൽ എല്ലാ വീടുകളെയും ബന്ധിപ്പിക്കുന്ന തിരുകുടുബ പ്രതിഷ്ഠാ പേടക പ്രയാണം ഇന്നു മുതൽ ആരംഭിക്കും. ഇടവകയെ എട്ടു സോണുകളായി തിരിച്ച് എട്ടു വീടുകളിൽ ഒരേസമയം പേടകം എത്തിച്ചേരും. 24 മണിക്കൂർ ഒരു വീട്ടിൽ തങ്ങുന്ന പേടക സാന്നിദ്ധ്യത്തിൽ ജപമാലയും യാമപ്രാർത്ഥനകളും നടത്തും. കൊറോണ അടക്കമുള്ള തീരാവ്യാധിയിൽ നിന്ന് രോഗമുക്തിക്കു വേണ്ടി പ്രത്യേക പ്രാർത്ഥനകളും നടത്തും. ഇന്ന് രാവിലെ 7.30 ന് ഫാദർ ബിജോയ് അറക്കൽ അർപ്പിക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ശേഷം എട്ടു സോൺ ലീഡർമാർക്ക് തിരുകുടുബപേടകം കൈമാറും. അത് ഏറ്റുവാങ്ങി വാർഡുകളിലേക്ക് കൊണ്ടുപോകും. 55 ദിവസം നീണ്ടുനിൽക്കുന്ന പേടകം പ്രയാണത്തിന് അതാതു സോണുകളിൽ വാർഡ് ലീഡറന്മാർ,പ്രതിപുരുഷന്മാർ,ഭക്തസംഘടനാ ഭാരവാഹികൾ നേതൃത്വം നൽകും. പ്രയാണം ചടങ്ങുമായി ബന്ധപ്പെട്ട് ഇടവകയിലെ എല്ലാ ഭവനങ്ങളിലും വെഞ്ചരിപ്പ് നടത്തുമെന്ന് ട്രസ്റ്റിമാരായ പി.ടി.ജോസഫ് ,അനിയൻ തോമസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |