SignIn
Kerala Kaumudi Online
Friday, 19 April 2024 8.19 AM IST

സൗത്ത് ശല്യാംപാറ- പച്ചോളിപ്പടി കല്ലുറോഡിന്റെ നിര്‍മ്മാണജോലികള്‍ നടത്തണമെന്ന്

road
ചിത്രം: നിര്‍മ്മാണം കാത്ത് കിടക്കുന്ന റോഡ്

അടിമാലി: വെള്ളത്തൂവൽ പഞ്ചായത്തിലെ സൗത്ത് ശല്യാംപാറ- പച്ചോളിപ്പടി കല്ലുറോഡിന്റെ നിർമ്മാണജോലികൾ നടത്തണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്. റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും നിർമ്മാണ കാര്യത്തിൽ തുടർനടപടി ഉണ്ടായിട്ടില്ല. കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള വാഹനയാത്ര അതീവ ദുഷ്‌കരമായി കഴിഞ്ഞു. ഇനിയും നിർമ്മാണ ജോലികൾ വൈകിയാൽ റോഡിന്റെ തകർച്ച പൂർണമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. മുമ്പ് ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ റോഡിന്റെ നിർമ്മാണ ജോലികൾക്കായി തുക അനുവദിച്ചിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തെ നിരവധി കുടുംബങ്ങൾ ആശ്രയിച്ച് പോരുന്ന റോഡാണ് ഇത്തരത്തിൽ നിർമ്മാണവും കാത്ത് കിടക്കുന്നത്. ഇത്തവണത്തെ മഴക്കാലം കൂടിയായതോടെ റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂടിയതായും ഈ റോഡിനെ ആശ്രയിക്കുന്നവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.