കൊച്ചി: സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്നലെ വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില നഗരത്തിൽ 109.52 രൂപയും ഡീസൽ വില 103.01 രൂപയുമായി. പാറശ്ശാലയിൽ പെട്രോളിന് 109.90 രൂപയാണ് ഇന്നലത്തെ വില. കൊച്ചിയിൽ പെട്രോളിന് 107.55 രൂപയും, ഡീസലിന് 103.23 രൂപയുമാണ് വില. കോഴിക്കോട് യഥാക്രമം 108.05,101.47 രൂപയും. ഒരു മാസത്തിനിടെ ഡീസലിന് 7.73 രൂപയും പെട്രോളിന് 6.05 രൂപയുമാണ് കൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |