SignIn
Kerala Kaumudi Online
Friday, 19 April 2024 5.37 AM IST

കേരളകൗമുദി സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന പത്രം: വി. ശിവൻകുട്ടി

sivankutty

തിരുവനന്തപുരം: മാദ്ധ്യമങ്ങളുടെ മത്സരാധിഷ്‌ഠിത ഓട്ടത്തിനിടയിൽ സാമൂഹിക പ്രതിബദ്ധത കൈവിടാതെ മുന്നോട്ടു പോകുന്ന പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫയർ ആൻഡ് റസ്‌ക്യു ബോധവത്കരണത്തിന്റെയും സ്‌നേഹാദരത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളകൗമുദി സംഘടിപ്പിക്കുന്ന ഫയർ ആൻഡ് റസ്‌ക്യു ബോധവത്ക്കരണം കുട്ടികൾക്ക് അറിവും ആത്മവിശ്വാസവും പകരും. സാമൂഹിക നീതിക്കുവേണ്ടി പോരാടിയ ചരിത്രമാണ് കേരളകൗമുദിയുടേത്. സമൂഹത്തിലെ പാവപ്പെട്ടവനും സാധാരണക്കാരനും വേണ്ടിയാണ് കൗമുദി എപ്പോഴും നിലകൊണ്ടിട്ടുള്ളത്. സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകണമെന്ന് മുഖപ്രസംഗമെഴുതിയ ഏക പത്രമാണ് കേരളകൗമുദി. പ്രകൃതി ദുരന്തം ഉൾപ്പടെയുള്ളവ നേരിടേണ്ടത് എങ്ങനെയെന്ന് വിദ്യാർത്ഥി സമൂഹം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും ശിവൻകുട്ടി പറഞ്ഞു.

കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യസാന്നിദ്ധ്യവും കേരള ഫയർ ആൻഡ് റസ്‌ക്യു സർവീസസ് ഡയറക്‌ടർ ജനറൽ ഡോ. ബി. സന്ധ്യ മുഖ്യാതിഥിയുമായിരുന്നു. സരസ്വതി വിദ്യാലയം ചെയർമാൻ ജി. രാജ്‌മോഹൻ, ഫയർ ആൻഡ് റസ്‌ക്യു ടെ‌ക്‌നിക്കൽ ഡയറക്‌ടർ എം. നൗഷാദ്, ഡയറക്‌ടർ അഡ്‌മിനിസ്‌ട്രേഷൻ അരുൺ അൽഫോൺസ്, റീജിയണൽ ഫയർ ഓഫീസർ പി. ദിലീപൻ, ഡിസ്‌ട്രിക്‌ട് ഫയർ ഓഫീസർ എം.എസ്. സുവി, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ചന്ദ്രദത്ത്, സരസ്വതി വിദ്യാലയം പ്രിൻസിപ്പൽ ഒ. ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ 2021ലെ അഗ്നിശമനസേനാ സേവന മെഡൽ നേടിയ തിരുവനന്തപുരം റീജിയണിലുളള ഉദ്യോഗസ്ഥരായ വി. സെബാസ്റ്റ്യൻ, കെ.ബി. സുഭാഷ്, എ. ചന്ദ്രൻ, വി. ബിനു, ടി. കിഷോർ കുമാർ, വി.വി. ലിജു, ഫയർ സർവീസ് ദിനാചരണത്തോട് അനുബന്ധിച്ച് ഡയറക്‌ടർ ജനറലിന്റെ ബാഡ്‌ജ് ഒഫ് ഓണർ നേടിയ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ചീഫ് വാർഡൻ വി.പി. അഭിജിത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫയർ ആൻഡ് റസ്‌ക്യു സർവീസസ് ഡയറക്‌ടർ ജനറൽ ഡോ. ബി. സന്ധ്യ, ഫയർ കെയർ ഡയറക്‌ടർ ദീപ് സത്യൻ, തൃശൂർ ഡിസ്‌ട്രിക്‌ട് ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, സരസ്വതി വിദ്യാലയം ചെയർമാൻ ജി. രാജ്‌മോഹൻ എന്നിവരും ആദരം ഏറ്റുവാങ്ങി. തൃശൂർ ഡിസ്‌ട്രിക്‌ട് ഫയർ ഓഫീസർ അരുൺ ഭാസ്‌കർ ബോധവത്‌ക്കരണ ക്ലാസ് നയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.