ഹരിപ്പാട്: കൊച്ചി മെട്രോ ഷോട്ട് ഫിലിം ഫെസ്റ്റ് ഹരിപ്പാട് ചാപ്റ്ററിന് തുടക്കം കുറിക്കുന്നതിനോടനുബന്ധിച്ച് സിനിമാ സാക്ഷരതാ പ്രോജക്ട് നടക്കും. ചിങ്ങോലിയിൽ ഇന്ന് രാവിലെ 11ന് രമേശ് ചെന്നിത്തല എം. എൽ. എ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ചെയർമാനും രവീന്ദ്രൻ സി. ഇ. ഒ യുമായുള്ള കൊച്ചി മെട്രോ ഷോട്ട് ഫിലിം ഫെസ്റ്റ് നിക്കോൺ മിഡിലീസ്റ്റും ചേർന്ന് ആഫ്രിക്കയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും നടത്തി വരുന്ന ദൃഷ്യ ഭാഷാ സാക്ഷരതാ പ്രോജക്ടിന്റെ ഭാഗമായാണിത്. സിനിമാ പഠനകളരികളും കാമറാ ഓപ്പറേഷനും വിവിധ സാങ്കേതിക വിദ്യകളെ കുറിച്ചുള്ള ട്രെയിനിംഗും ഹ്രസ്വ ചിത്ര നിർമ്മാണങ്ങളും അടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |