SignIn
Kerala Kaumudi Online
Saturday, 20 April 2024 6.31 AM IST

ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണോദ്ഘാടനം

കൊല്ലം : കുലശേഖരപുരം പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണോദ്ഘാടനം നാളെ രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിൽവച്ച് ജില്ലാഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ് നിർവഹിക്കും.

പഞ്ചായത്ത് പ്രസിഡന്റ്‌ മിനിമോൾ നിസാം അദ്ധ്യക്ഷതവഹിക്കും.

ഡോ. പത്മജ പ്രസാദ്‌ (മെഡിക്കൽ ഓഫീസർ,ഹോമിയോ ഡിസ്‌പെൻസറി )സ്വാഗതം പറയും. ഓച്ചിറ ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.തുളസീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ, വാർഡ് മെമ്പർ സൗമ്യ എസ്.പ്രേം കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീലേഖ കൃഷ്ണകുമാർ, ആദിനാട് യു. പി. എസ് പ്രധാനഅദ്ധ്യാപിക ജ്യോത്സ്നിക എന്നിവർ ചടങ്ങിൽ സംസാരിക്കും.കുലശേഖരപുരം ഹോമിയോ ഡിസ്‌പെൻസറി അറ്റൻഡർ അനന്തൻപിള്ള നന്ദി പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.