ഓച്ചിറ : വവ്വാക്കാവ് ചങ്ങൻകുളങ്ങര ഭാരത കേസരി സ്മാരക നായർ കരയോഗത്തിന് പുതുതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ഡോ. ലക്ഷ്മി രാജശ്രീ നിർവഹിക്കും. തയ്യിൽ തറയിൽ എൻ. സദാശിവൻപിള്ളയാണ് ഭൂമി സംഭവനയായി നൽകിയത്. കരയോഗം പ്രസിഡന്റ് പി. ബി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. ഡോ. സി. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണവും ഡോ. എസ്. ഗിരിജാ കുമാരി മെരിറ്റ് അവാർഡും പഠനോപകരണ വിതരണവും നിർവഹിക്കും. ഗ്രാമപഞ്ചായത്തംഗം ഇ. എം. അഭിലാഷ് കുമാർ ആശംസ നേരും. തുടർന്ന് കരയോഗം സ്ഥാപക പ്രസിഡന്റ് ആർ. വി. രാധാകൃഷ്ണപിള്ളയുടെയും രക്ഷാധികാരി എൻ. സദാശിവൻ പിള്ളയുടേയും ഫോട്ടോ അനാച്ഛാദനവും നടക്കുമെന്ന് കരയോഗം പ്രസിഡന്റ് പി. ബി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി കെ. അനിരുദ്ധൻ, ട്രഷറർ എം. രവികുമാർ, ജോ. സെക്രട്ടറി ആർ. വി. വിശ്വകുമാർ, വൈസ് പ്രസിഡന്റ് എസ്. സന്തോഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |